കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്

0
383
രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള യൂനാനി മെഡിസിന്‍ ഡോ. എം.എ.എച്ച് അസ്ഹരി വിതരണം നടത്തുന്നു

കോഴിക്കോട്: കോവിഡ് ഭീഷണി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് മുന്‍ കയ്യെടുക്കുന്നു. രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും വിവിധ വൈറസ് ബാധകള്‍ തടയുന്നതിനുമായി പാരമ്പര്യ ഔഷധങ്ങള്‍ ഫലപ്രദമായി വിതരണം ചെയ്യണമെന്ന കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് കേരളത്തിലെ ഏക യൂനാനി മെഡിക്കല്‍ കോളജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത്. യു.എ.ഇയില്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന് യൂനാനി ക്ലാസ്സിക് മരുന്നുകള്‍ വിജയകരമായി ഉപയോഗിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ വീടുകളില്‍ പരിശീലനം ലഭിച്ച പ്രത്യേക വളണ്ടിയേഴ്‌സിനെ നിയോഗിച്ചാണ് പ്രതിരോധ മരുന്ന് വിതരണം നടത്തുക. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സുരക്ഷാ മുന്‍കരുതലുകളടങ്ങിയ പ്രത്യേക ലഘു ലേഖയും പ്രതിരോധ മരുന്നുകള്‍ക്കൊപ്പം വീടുകളിലെത്തിക്കുന്നുണ്ട്. പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. യൂനാനി മെഡിക്കല്‍ കോളജിന് കീഴിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാരംഭിച്ച കോവിഡ് റെസ്‌ക്യൂ സെന്റര്‍ പ്രൊഫ.ഹാറൂണ്‍ മന്‍സൂരി ഉല്‍ഘാടനം ചെയ്തു. ഡോ അബ്ദുല്‍ ഹകീം അസ്ഹരി, ഡോ അബ്ദുസ്സലാം, ഡോ ഹാഫിസ് മുഹമ്മദ് ശരീഫ്, ഡോ ഒ.കെ.എം അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു