മഹ്‌ദ്‌ അല്‍ ഉലൂം സ്‌കൂളിന്‌ നൂറ്‌ മേനിയുടെ വിജയത്തിളക്കം.

0
559
SHARE THE NEWS

ജിദ്ദ: മദാഇന്‍ അല്‍ ഫഹദ്‌: സി ബി എസ്‌ ഇ പത്താം ക്ലാസ്‌ പരീക്ഷയില്‍ മഹ്‌ദ്‌ അല്‍ ഉലൂം ഇന്റര്‍നാഷനല്‍ സ്‌കൂള്‍ തുടര്‍ച്ചയായ നാലാം തവണയും നൂറ്‌ മേനിയോടെ തിളക്കമാര്‍ന്ന വിജയം നേടി. പരീക്ഷക്കിരുന്ന 34 വിദ്യാര്‍ത്ഥികളില്‍ 7 വിദ്യാര്‍ത്ഥികള്‍ സി ജി പി എ 10 പോയന്റും 10 വിദ്യാര്‍ത്ഥികള്‍ 9 പോയന്റിന്‌ മുകളിലും നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. 11 വിദ്യാര്‍ത്ഥികള്‍ 80 ശതമാനത്തിന്‌ മുകളില്‍ മാര്‍ക്ക്‌ വാങ്ങിയാണ്‌ വിജയിച്ചത്‌.
അസീല്‍ അബ്‌ദുല്ല, അബ്ദുല്‍ ബാസിത്‌, സഫ്‌വാന, സമര്‍ തൗസീഫ്‌, അനീഷ ഷെട്ടി, നെഹ്‌ല ജമീല്‍ അഹ്‌മദ്‌, ഫാത്വിമ സല്‍വ എന്നീ വിദ്യാര്‍ത്ഥികളാണ്‌ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടിയത്‌. കൂടാതെ വിവിധ വിഷയങ്ങളില്‍ 65 എ വണ്‍ കരസ്ഥമാക്കാന്‍ സ്‌കൂളിന്‌ സാധിച്ചു.
ഉന്നത വിജയം കരസ്ഥമാക്കുന്നതിന്‌ കഠിന ശ്രമം നടത്തിയ അധ്യാപകരേയും, വിദ്യാര്‍ത്ഥികളേയും, രക്ഷിതാക്കളെയും സ്‌കൂള്‍ ഡയറക്ടര്‍മാരായ അബ്ദു റഹീം വണ്ടുര്‍, അബ്ദു റബ്ബ്‌ ചെമ്മാട്‌ മുജീബ്‌ റഹ്‌മാന്‍ എ ആര്‍ നഗര്‍, അബ്ദുറഉൂഫ്‌ പൂനൂര്‍, മാനേജര്‍ അഹ്‌മദ്‌ സഫര്‍ അബ്ദുള്ള അല്‍ ഗാംദി, ഓപറേഷന്‍സ്‌ മാനേജര്‍ യഹ്‌യ ഖലീല്‍ നൂറാനി, പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ഫിറോസ്‌ മുല്ല തുടങ്ങിയവര്‍ പ്രത്യേകം അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കൗണ്‍സിലിംഗ്‌, മോട്ടിവേഷന്‍ ക്ലാസുകള്‍, പാരന്റ്‌സ്‌ ഓറിയന്റേഷന്‍ പ്രോഗ്രാം തുടങ്ങിയവ ഉന്നത വിജയത്തിന്‌ കാരണമായതായും അവര്‍ പറഞ്ഞു.


SHARE THE NEWS