മർകസ് നിധി; മലപ്പുറം ജില്ലാ സമർപ്പണത്തിന് ഉജ്ജ്വല പരിസമാപ്തി

0
387
SHARE THE NEWS

കോഴിക്കോട്: മലപ്പുറം ജില്ലയിലെ യൂണിറ്റുകളിൽ നിന്ന് സമാഹരിച്ച മർകസ് നിധി സമർപ്പണ ചടങ്ങുകൾക്ക് ഉജ്ജ്വല പരിസമാപ്തി. നാല് ദിവസങ്ങളിൽ വിവിധ സമയങ്ങളിലായി നടന്ന ചടങ്ങുകളിൽ മലപ്പുറം ജില്ലയിലെ 20 സോണുകളിൽ നിന്നുള്ള വിഹിതം മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ നേതാക്കളും പ്രവർത്തകർ ഏൽപ്പിച്ചു. മഞ്ചേരി, മലപ്പുറം, നിലമ്പൂർ, വണ്ടൂർ, എടക്കര, അരീക്കോട് എന്നീ സോണുകളുടെ സമർപ്പണം ഇന്നലെ(വ്യാഴം) നടന്നു.

ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളുടെയും, മുസ്‌ലിം ജമാഅത്ത് , എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ലാ-സോൺ നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു നിധി സമർപ്പണം നടന്നത്. കോവിഡ് പ്രതിസന്ധിയുടെ നാളുകളിലും മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടി മഹാസേവനങ്ങൾ ചെയ്ത നേതാക്കളെയും പ്രവർത്തകരെയും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭിനന്ദിച്ചു. ഓരോ യൂണിറ്റുകൾക്കുമുള്ള മർകസിന്റെ ഉപഹാരവും ചടങ്ങുകളിൽ കൈമാറി.

നിർദിഷ്ട നിധിയുടെ പത്തിരട്ടി സമാഹരിച്ചു സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വെട്ടിച്ചിറ ഈസ്റ്റ് യൂനിറ്റിനുള്ള ഉപഹാരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കൈമാറി. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, വടശ്ശേരി ഹസൻ മുസ്‌ലിയാർ , പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, അസൈനാർ സഖാഫി കുട്ടശ്ശേരി, പി.എച്ച് അബ്ദുറഹ്മാൻ ദാരിമി മൂത്തേടം, താഹിർ സഖാഫി മഞ്ചേരി, സുലൈമാൻ ദാരിമി നിലമ്പൂർ, ബഷീർ ചെല്ലക്കൊടി, ജമാൽ കരുളായി, മുജീബ് റഹ്‌മാൻ വടക്കേമണ്ണ എന്നിവർ സമാപന ചടങ്ങുകളിൽ പങ്കെടുത്തു.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ പദ്ധതികൾ വിശദീകരിച്ചു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ഫസൽ വാടാനപ്പള്ളി, കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലയുടെ നിധി കൈമാറ്റ ചടങ്ങുകൾ തിങ്കളാഴ്ച ആരംഭിക്കും


SHARE THE NEWS