മർകസ് നിധി കൈമാറ്റം; ശ്രദ്ധേയമായ പങ്കാളിത്തവുമായി മലപ്പുറം ജില്ലയിലെ സോണുകൾ

0
775
SHARE THE NEWS

കോഴിക്കോട്: മർകസ് നിധി പദ്ധതിയിൽ ശ്രദ്ധേയമായ പങ്കാളിത്തം അടയാളപ്പെടുത്തി മലപ്പുറം ജില്ലയിലെ സോണുകൾ. വേങ്ങര, തേഞ്ഞിപ്പലം, പുത്തനത്താണി, വളാഞ്ചേരി, കോട്ടക്കൽ സോണുകളിലെ യൂണിറ്റുകളുടെ നിധി സമർപ്പണ ചടങ്ങ് ഉജ്ജ്വലമായി. മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവക്ക് ജില്ലാ- സോൺ കമ്മറ്റികളുടെ നിർദേശപ്രകാരം സംയുക്തമായാണ് യൂണിറ്റുകളിൽ നിന്ന് നിധി സമാഹാരം പൂർത്തിയാക്കിയത്. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ- സോൺ നേതാക്കളിൽ നിന്ന് മർകസ് നിധി സ്വീകരിച്ചു.

പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, എൻ വി അബ്ദുറസാഖ് സഖാഫി, സയ്യിദ് സീതിക്കോയ തങ്ങൾ, സയ്യിദ് ബാകിർ ശിഹാബ് തങ്ങൾ, സയ്യിദ് ഹസൻ കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, അലി ബാഖവി ആറ്റുപുറം, ശറഫുദ്ധീൻ സഖാഫി കുറ്റിപ്പുറം, ഹംസ അഹ്‌സനി തെന്നൽ, പി.എസ്.കെ ദാരിമി എടയൂർ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ഹുസ്സൈൻ മാസ്റ്റർ കുറുകത്താണി എന്നിവരുടെ നേതൃത്വത്തിലാണ് നിധി വിഹിതം കൈമാറിയത്.

ഏറ്റവും കൂടുതൽ വിഹിതം സമാഹരിച്ച കോട്ടക്കൽ സോണിലെ ഇന്ത്യനൂർ യൂനിറ്റിനുള്ള ഉപഹാരം മർകസ് സാരഥികൾ കൈമാറി.
കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പ്രസംഗിച്ചു.

എടവണ്ണപ്പാറ, തിരൂരങ്ങാടി, എടപ്പാൾ, പൊന്നാനി, തിരൂർ, താനൂർ സോണുകളുടെ സമർപ്പണം ഇന്ന് (ബുധൻ) നടക്കും.


SHARE THE NEWS