മലപ്പുറം ജില്ലാ സഖാഫി സംഗമം നാളെ മഅദിൻ മഹബ്ബ സ്ക്വയറിൽ

0
712

മലപ്പുറം:മലപ്പുറം ജില്ലയിലെ മുഴുവൻ സഖാഫികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ജില്ലാ സഖാഫി സംഗമം നാളെ (വ്യാഴം) ഉച്ചയ്ക്ക് 2 മണിക്ക് മഅദിൻ മഹബ്ബ സ്ക്വയറിൽ നടക്കും .
ഇസ്ലാമിക പ്രബോധന രംഗത്ത് സഖാഫി കൂട്ടായ്മയുടെ സാന്നിധ്യം ,അലുംനി ഭവൻ ,ഇൻ്റർ നാഷണൽ സഖാഫി കോൺഫറൻസ് ,സഖാഫി കൗൺസിൽ രൂപീകരണം എന്നീ സെഷനുകളിൽ വിപുലമായ ചർച്ചകൾ നടക്കുന്ന സംഗമം അഖിലേന്ത്യ സുന്നി ജംഇയത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ഉൽഘാടനം ചെയ്യും.
മഅദിൻ ചെയർമാൻ ഖലീൽ തങ്ങൾ ,സമസ്ത േകന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ,മർകസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി ,മർകസ് ഡയറക്ടർ ഡോ: എ .പി .അബ്ദുൽ ഹകീം അസ്ഹരി ,മർകസ് വി.സി ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസാരിക്കും .
ഊരകം അബ്ദുറഹ്മാൻ സഖാഫി , അബ്ദുൽ ജലീൽ സഖാഫി ചെറുശോല, പി കെ എം സഖാഫി ഇരിങ്ങല്ലൂർ,കെ പി എച് തങ്ങൾ സഖാഫി കാവനൂർ,അലവി സഖാഫി കൊളത്തൂർ,മാളിയേക്കൽ സുലൈമാൻ സഖാഫി,പത്തപ്പിരിയം അബ്ദു റഷീദ് സഖാഫി,അബ്ദുൽ അസീസ്‌ സഖാഫി  വെള്ളയൂർ,ശാഫി സഖാഫി മുണ്ടബ്ര,തറയിട്ടാൽ ഹസന്‍ സഖാഫി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി,അബ്ദുൽ റസാക്ക് സഖാഫി വെള്ളിയാബുറം തുടങ്ങിയവർ സംബന്ധിക്കും .
സംഗമം നടക്കുന്ന മഹബ്ബ സ്ക്വയറിലേക്ക് മഅദിൻ  ഗ്രാൻഡ് മസ്ജിദ് പരിസരത്ത്  നിന്നും  വാഹന സൗകര്യമുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.