മലപ്പുറം ജില്ലാ സഖാഫി സംഗമം മാര്‍ച്ച്‌ 3ന്‌

0
753

മലപ്പുറം: സഖാഫി പണ്ഡിതന്മാരുടെ ശാക്തീകരണത്തിനും അലുംനിഭവന്‍ പ്രചാരണത്തിനുമായി സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാ സഖാഫി സംഗമം മാര്‍ച്ച്‌ 3 വ്യാഴായ്‌ച ഉച്ചക്ക്‌ 2 മണിക്ക്‌ മലപ്പുറം മഅ്‌ദിന്‍ ക്യാമ്പസില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലൂലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌്‌ലിയാര്‍, സി.മുഹമ്മദ്‌ ഫൈസി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അലവി സഖാഫി കൊളത്തൂര്‍, സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, അബ്ദുറഷീദ്‌ സഖാഫി പത്തിപ്പിരിയം, ഊരകം അബ്ദുറഹ്‌്‌മാന്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ മുഴുവന്‍ സഖാഫികളും പങ്കെടുക്കണമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.