മർകസ് നിധി; ഊർജസ്വലമായ പ്രവർത്തനങ്ങളുമായി മലപ്പുറം ഈസ്റ്റ്

0
254
SHARE THE NEWS

മലപ്പുറം: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി സുന്നി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധിയുടെ പ്രവർത്തനങ്ങൾ ഊർജസ്വലമായി മുന്നേറുകയാണ് മലപ്പുറം ഈസ്റ്റ് ജില്ലയിൽ. നൂറോളം യൂണിറ്റുകൾ ഇതിനകം ഒരു ലക്ഷം രൂപ ശേഖരിച്ചു കഴിഞ്ഞു. മറ്റുളള യൂണിറ്റുകളിൽ സജീവ പ്രവർത്തനം വഴി ടാർജറ്റ് പൂർത്തീകരിക്കുന്നതിനായുള്ള കർമങ്ങൾ നടത്തിവരുന്നു. ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗണിനിടക്കും ഓൺലൈൻ സാധ്യതകൾ ഉപയോഗിച്ച് യോഗങ്ങൾ നടത്തിയും പരസ്പര വിവര കൈമാറ്റം നടത്തിയുമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

ഈസ്റ്റ് ജില്ലയിലെ കോഡിനേഷന് നേതൃത്വം നൽകുന്നത് ഇ.കെ മുഹമ്മദ് സഖാഫി, മുസ്തഫ മാസ്റ്റർ കോഡൂർ, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, ഹുസൈനാർ സഖാഫി കുട്ടശ്ശേരി എന്നിവരാണ്. സോൺ തലങ്ങളിലെ പ്രവർത്തനം ഏകോപിക്കുന്നതിനായും നേതാക്കൾ പ്രവർത്തിക്കുന്നു.

ഉബൈദ് സഖാഫി ചുങ്കത്തറ,മുഹമ്മദലി സഖാഫി വഴിക്കടവ്, സുലൈമാൻ ദാരിമി വല്ലപ്പുഴ, സഫ്‌വാൻ അസ്ഹരി കൂറ്റമ്പാറ, ബഷീർ സഖാഫി പൂങ്ങോട്, ലത്തീഫ് സഖാഫി പാണ്ടിക്കാട്, നജ്മുദ്ധീൻ സഖാഫി പൂക്കോട്ടൂർ, സുബൈർ മാസ്റ്റർ, അസീസ് സഖാഫി ഏലമ്ബ്ര, യൂനുസ് സഖാഫി പയ്യനാട്, അബൂബക്കർ സഖാഫി മുക്കം,സയ്യിദ് മുർതളാ തങ്ങൾ, അബൂബക്കർ മുസ്ലിയാര്, ഇല്യാസ് സഖാഫി, സൈദ് അസ്ഹരി പറപ്പൂർ, സഫ്വാൻ സഖാഫി, കെ.കെ ഫൈസി കാവനൂർ,അബ്ദുൽ അസീസ് മാസ്റ്റർ, പി വി എസ് സഖാഫി കൊളത്തൂർ, ബഷീർ മാസ്റ്റർ, ബശീർ സഖാഫി കൊണ്ടോട്ടി, മൊയ്‌തീൻ മുസ്‌ലിയാർ പുളിക്കൽ എന്നിവരാണ് സോണുകളിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും മർകസ് നിധി ശേഖരണം നിർദിഷ്ട തിയ്യതിക്ക് പൂർത്തിയാക്കുമെന്ന് പ്രാസ്ഥാനിക നേതൃത്വം അറിയിച്ചു.


SHARE THE NEWS