മര്‍കസ് സമ്മേളനം: 43 ചാക്ക് പഞ്ചസാര നൽകി മലപ്പുറം വെസ്റ്റ് ജില്ല

0
857
മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ ക്യാബിനറ്റ് അംഗങ്ങള്‍ സമാഹരിച്ച 43 ചാക്ക് പഞ്ചസാര കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
SHARE THE NEWS

കോഴിക്കോട് : വെസ്റ്റ് ജില്ലാ എസ്.വൈ.എസ് ക്യാബിനറ്റ് അംഗങ്ങള്‍ സമാഹരിച്ച പഞ്ചസാര മര്‍കസിന് സമര്‍പിച്ചു. 43 ചാക്ക് പഞ്ചസാരയാണ് വിവിധ സംഘടനാ യൂണിറ്റുകള്‍ വഴി ശേഖരിച്ച് മര്‍കസിലെത്തിച്ചത് . മുതഅല്ലിമുകളും യതീമുകളും അടങ്ങുന്ന മര്‍കസ് വിദ്യാര്‍ഥികളുടെ ഭക്ഷണത്തിലേക്ക് വിഭവം നല്‍കിയതിലെ സന്തോഷം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍  ക്യാബിനറ്റ് അംഗങ്ങളുമായി പങ്കുവെച്ചു. സമ്മേളന പ്രചാരണവുമായി ബന്ധപ്പെട്ടും വിഭവങ്ങള്‍ ലഭ്യമാകുന്നതിനും വേണ്ടി ഇത്തരം പ്രവര്‍ത്തനങ്ങളെ എല്ലാവരും മാതൃകയാക്കണമെന്നും കാന്തപുരം അറിയിച്ചു.

മലപ്പുറം വെസ്റ്റ് ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, ജില്ലാ ജനറല്‍ സെക്രട്ടറി പി.പി.എം ബഷീര്‍ പറവന്നൂര്‍, ഫിനാന്‍സ് സെക്രട്ടറി അലവി ഹാജി പുതുപ്പറമ്പ്, വൈസ് പ്രസിഡന്റുമാരായ സയ്യിദ് സീതിക്കോയ തങ്ങള്‍, എന്‍.വി അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, സെക്രട്ടറിമാരായ സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, റഹീം കരുവാത്തുകുന്ന്, മുഹമ്മദ് മാസ്റ്റര്‍ ക്ലാരി, ഉമര്‍ ശരീഫ് സഅദി താനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.        മര്‍കസ് സമ്മേളനപ്രചാരണ ഭാഗമായി സുന്നി പ്രസ്ഥാന നേതൃത്വവും മര്‍കസ് സമ്മേളന കമ്മിറ്റിയും സംയുക്തമായി ആവിഷ്‌കരിച്ച ‘മര്‍കസ് നിധി’ ശേഖരണം  എല്ലാ യൂണിറ്റുകളിലും പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.


SHARE THE NEWS