മോക് ഇലക്ഷനും ശഹിന്‍ ബാഗും: വേറിട്ട റിപ്പബ്ലിക് ദിനമാഘോഷിച്ച് മര്‍കസ് മാലിക് ദീനാര്‍

0
724

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി മര്‍കസ് മാലിക് ദീനാറില്‍ വേറിട്ട ആഘോഷങ്ങളുമായ് റിപ്പബ്ലിക് ദിനം ആചരിച്ചു. 25ന് ശനിയാഴ്ച മൂന്ന് സെഷനുകളിലായി നടന്ന സെമിനാറില്‍ സിറാജ് ദിനപത്രം സീനിയര്‍ സബ് എഡിറ്റര്‍ മുസ്ഥഫ പി എറയ്ക്കല്‍, റിസേര്‍ച്ച് സ്‌കോളര്‍ മുഹമ്മദ് റാഫി വിളയില്‍, അഡ്വ. അബ്ദുല്‍ റാസിഖ് സുറൈജ് സഖാഫി നേതൃത്വം നല്‍കി.
26ന് സയ്യിദ് മുസ്ഥഫ ബാഫഖി, സയ്യിദ് സൈന്‍ ബാഫഖി, സയ്യിദ് അബ്ദുല്‍ അസീസ് ശാമില്‍ ഇര്‍ഫാനി, പ്രിന്‍സിപ്പാള്‍ ഹാഫിള് അബ്ദുസമദ് സഖാഫി മൂര്‍ക്കനാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. മനുഷ്യ ഇന്ത്യ, പ്രിയാമ്പിള്‍ റീഡിംഗ്, അസംബ്ലി, പ്രതിജ്ഞ, ഓപണ്‍ ടോക്ക്, ഓപണ്‍ കോര്‍ട്ട്, മോക്ക് ഇലക്ഷന്‍, സ്റ്റുഡന്റ്സ് പാര്‍ലമെന്റ്, ശഹിന്‍ ബാഗ് സമരപ്പന്തല്‍, സമരപ്പാട്ട് തുടങ്ങിയ വിവിധ ഇനം പരിപാടികള്‍ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി സോണ്‍ എസ്.വൈ.എസ് ട്രഷറര്‍ അബ്ദുല്‍ കരീം നിസാമി റിപ്പബ്ലിക് സന്ദേശം കൈമാറി. പരപാടിയില്‍ ശംസീര്‍ അമാനി, മന്‍സൂര്‍ കൊല്ലം, ഹസൈനാര്‍ ഹാജി, ഹുസൈന്‍ ബാത, മുഹമ്മദലി തറമ്മലകത്ത് സംബന്ധിച്ചു. കോളജ് യൂണിയന്‍ പ്രസിഡന്റ് ഹാഫിസ് ശറഫുദ്ധീന്‍ സ്വാഗതവും സെക്രട്ടറി ഹാഫിസ് മുബാറക് നന്ദിയും പറഞ്ഞു.