മീലാദ് സമ്മേളനം: രാജ്യാന്തര പണ്ഡിത സംഘം പങ്കെടുക്കും

0
928
SHARE THE NEWS

കോഴിക്കോട്: മര്‍കസിന്റെ നേതൃത്വത്തില്‍ അടുത്ത ഞായറാഴ്ച കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കുന്ന മീലാദ് സമ്മേളനത്തില്‍ രാജ്യാന്തര പണ്ഡിതസംഘം പങ്കെടുക്കും. ഇന്നലെ മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘ മീറ്റിങ്ങിലാണ് അന്താരാഷ്ട്ര മീലാദ് സമ്മേളന മീലാദ് സമ്മേളനത്തിന്റെ അന്തിമ രൂപമായത്.

മീലാദ് സമ്മേളനങ്ങളും ആഘോഷങ്ങളും ലോകമാകെ വൈവിധ്യമാര്‍ന്ന രൂപത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഇക്കാലത്ത് പ്രവാചകാനുരാഗത്തിന്റെ ഊഷ്മളത വിശ്വാസികള്‍ക്ക് സമ്മാനിക്കുന്ന തരത്തിലാണ് ഈ വര്‍ഷം മര്‍കസ് മീലാദ് സമ്മേളനം തയ്യാറാക്കുന്നത്. വൈകുന്നേരം നാല് മണിക്ക് പ്രശസ്തമായ പ്രകര്‍ത്തന സംഘങ്ങളുടെ മൗലിദ് പാരായണത്തോടെ ആരംഭിക്കുന്ന സമ്മേളനം രാത്രി പത്തുവരെ നീണ്ടുനില്‍ക്കും. വിശ്വാസികള്‍ക്ക് സുഗമമായി സമ്മേളിക്കാന്‍ നഗരിയില്‍ വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി സജ്ജീകരിച്ചിട്ടുള്ളത്.
മീലാദ് സമ്മേളനത്തിന്റെ നടത്തിപ്പ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ മര്‍കസില്‍ ഇന്നലെ ചേര്‍ന്ന സംഘാടക സമിതി മീറ്റിങ് മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതികള്‍ വിശദീകരിച്ചു. മജീദ് കക്കാട് മുഖ്യപ്രഭാഷണം നടത്തി. പി, സി ഇബ്റാഹീം മാസ്റ്റര്‍, എം.എന്‍ സിദ്ധീഖ് ഹാജി ചെമ്മാട്, ബി.പി സിദ്ധീഖ് ഹാജി, അഡ്വ സമദ് പുലിക്കാട് ,ബീരാന്‍ മുസ്ലിയാര്‍ പെരുവയല്‍, എന്‍ മുഹമ്മദലി മാസ്റ്റര്‍, കോയ മുസ്ലിയാര്‍,മണ്ടാളില്‍ ഉമര്‍ ഹാജി സംബന്ധിച്ചു. കെ. അബ്ദുല്‍ കലാം മാവൂര്‍ സ്വാഗതവും എന്‍ ശംസുദ്ധീന്‍ പെരുവയല്‍ നന്ദിയും പറഞ്ഞു.

SHARE THE NEWS