മര്‍കസ് സമ്മേളനം: കണ്ണൂരില്‍ കരുത്തുറ്റ പ്രചാരണങ്ങള്‍

0
751
SHARE THE NEWS

കണ്ണൂര്‍: മര്‍കസ് സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കണ്ണൂരില്‍ ശക്തമായി മുന്നോട്ട്. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ലാ പ്രചാരണോദ്ഘാടനം പാനൂര്‍ തുവ്വക്കുന്നില്‍ നടന്നു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

തലശേരി, പാനൂര്‍, കൂത്തുപറമ്പ്, കമ്പില്‍ എന്നീ സോണുകളില്‍  വിപുലമായ പ്രചാരണ സമ്മേളനങ്ങള്‍ നടത്തി. ശേഷിച്ച ഏഴ് സോണുകളില്‍ ഉടന്‍ നടക്കും. സോണ്‍ തലങ്ങളില്‍ സന്ദേശ യാത്രകളും നടന്നു. സോണ്‍ തല പ്രചാരണ നേതൃ  കണ്‍വന്‍ഷനുകളും പൂർത്തിയായി  . സര്‍ക്കിള്‍തല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി വരുന്നു.

യൂണിറ്റുകളിൽ നിന്ന് മർകസ് നിധി കൃത്യമായി നടപ്പാക്കാനുള്ള പദ്ധതികളാണ് ജില്ല ആവിഷ്‌കരിച്ചിരിക്കുന്നത്. ഓരോ യൂണിറ്റുകളിൽ നിന്നും 43,000 രൂപ അടിസ്ഥാന സംഖ്യയായി സ്വരൂപിക്കുന്നതാണ് മർകസ് സമ്മേളന സമിതിയും പ്രാസ്ഥാനിക നേതൃത്വവും ആവിഷ്കരിച്ച മർകസ് നിധി പദ്ധതി. ജില്ലയിലെ പല യൂണിറ്റുകളും  ടാർജറ്റ് പൂർത്തീകരിച്ചു. ശേഷിച്ച യൂണിറ്റുകളിൽ ഊർജിതമായ പ്രവർത്തനങ്ങൾ നടക്കുന്നു. ഫണ്ടുകൾ മാർച്ച് അവസാനവാരം മർകസിൽ വെച്ച് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് കൈമാറും.

സമ്മേളന പ്രചാരണ സമിതി ജില്ല സ്വാഗതസംഘം ചെയര്‍മാന്‍ പ്രഫ.എ.സി അബ്ദുല്‍ മജീദ്, ജില്ല ജന.കണ്‍വീനര്‍ മുഹമ്മദ് സഖാഫി ചൊക്ലിഎന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍.


SHARE THE NEWS