മര്‍കസ് സമ്മേളനം: വൈവിധ്യമാർന്ന പ്രചാരണങ്ങളുമായി നീലഗിരി

0
823

മര്‍കസ് സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നീലഗിരിയില്‍ ഊര്‍ജിതമായ മുന്നേറ്റം. എല്ലാ സോണുകളിലും ലീഡേഴ്‌സ് കമ്മ്യൂണ്‍ പൂര്‍ത്തിയായി. ദേവര്‍ശോല, ഗൂഢല്ലൂര്‍, പന്തല്ലൂര്‍ സോണുകളിലാണ് ലീഡേഴ്‌സ് കമ്മ്യൂണ്‍ പൂര്‍ത്തിയായത്. നീലഗിരി ലീഡേഴ്‌സ് കമ്മ്യൂണിന് സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉമര്‍ സഖാഫി, ദുല്‍കിഫ്‌ലി സഖാഫി നേതൃത്വം നല്‍കി.

സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് തലങ്ങളിലെല്ലാം ശക്തമായ പ്രചാരണങ്ങളും പദ്ധതികളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊതുയോഗങ്ങള്‍, ഫ്‌ലക്‌സ്, ബോര്‍ഡ്, ചുമരെഴുത്ത് തുടങ്ങി നീലഗിരിയുടെ അങ്ങോളമിങ്ങോളം മര്‍കസ് സമ്മേളന പ്രചാരണം കരുത്തുറ്റ രീതിയില്‍ നടക്കുന്നു. ജില്ലാ മുസ്‌ലി ം ജമാഅത്ത് സെക്രട്ടറി എം.എ മജീദ് ഹാജിയുടെ നേതൃത്വത്തില്‍ പന്തല്ലൂര്‍ സോണിനു കീഴിലെ യൂണിറ്റുകളില്‍ പ്രചാരണങ്ങള്‍ നടന്നു. എല്ലാ യൂണിറ്റുകളിലും വിഭവശേഖരണവും നടക്കുന്നു.

മര്‍കസ് സമ്മേളനവുമായി ബന്ധപ്പെട്ട് നീലഗിരി സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, ജനറല്‍ കണ്‍വീനര്‍ സി.കെ.കെ മദനി, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.എ മജീദ് ഹാജി, കെ.പി മുഹമ്മദ് ഹാജി, പി. മൊയ്തു മുസ്‌ലിയാര്‍, സലാം പന്തല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുന്നത്.