മര്‍കസ് സമ്മേളനം: സിവിലൈസേഷൻ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു

0
1959
മര്‍കസില്‍ നടന്ന നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളന ജില്ലാ കോഡിനേറ്റര്‍മാരുടെ സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു.
SHARE THE NEWS

കോഴിക്കോട്: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സിവിലൈസേഷന്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍, അവിടത്തെ പൈതൃകവും ചരിത്രവും അന്വേഷിക്കുന്ന സാംസ്‌കാരിക സംഗമങ്ങളാണ് നടക്കുന്നത്. പ്രഥമ സിവിലൈസേഷന്‍ സെമിനാര്‍ ഫെബ്രു 19-നു കോഴിക്കോട് നടക്കും. തുടര്‍ന്നു ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലും സെമിനാറുകള്‍ നടക്കും. രാജ്യത്തെ പ്രമുഖരായ അക്കാദമീഷ്യര്‍, സാംസ്‌കാരിക നേതാക്കള്‍, ചരിത്രകാരന്മാര്‍, രാഷ്ട്രതന്ത്രജ്ഞന്മാര്‍ സംബന്ധിക്കും.

ഇന്നലെ മര്‍കസില്‍ നടന്ന സമ്മേളന സംഘാടക സമിതി ജില്ലാ കോഡിനേറ്റര്‍മാരുടെ സംഗമത്തില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സിവിലൈസേഷന്‍ സെമിനാറുകള്‍ പ്രഖ്യാപിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സി.പി ഉബൈദുല്ല സഖാഫി, എന്‍.വി അബ്ദുറസാഖ് സഖാഫി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, ടി.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, സി.വി മുസ്തഫ സഖാഫി തൃശൂര്‍, മുഹമ്മദലി സഖാഫി വയനാട്, ഉസ്മാന്‍ സഖാഫി പട്ടാമ്പി, മുസ്തഫ സഖാഫി ആലപ്പുഴ, ഷാജഹാന്‍ സഖാഫി എറണാകുളം, അശ്രഫ് ഹാജി അലങ്കാര്‍ പത്തനംതിട്ട, നിസാര്‍ സഖാഫി കോട്ടയം, ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.


SHARE THE NEWS