കൊറോണ മുൻകരുതൽ: മർകസ് സമ്മേളനം നീട്ടിവെച്ചു

0
835
SHARE THE NEWS

കോഴിക്കോട്: കൊറോണ രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെയും കേന്ദ്ര -സംസ്ഥാന  സർക്കാറുകളുടെയും നിർദേശങ്ങൾ മാനിച്ച് ഏപ്രിൽ 9 മുതൽ 12 വരെ നടത്താൻ തീരുമാനിച്ചരുന്ന മർകസ് 43 ാം വാർഷിക സമ്മേളനം നീട്ടിവെച്ചതായി മർകസ് ഭാരവാഹികൾ അറിയിച്ചു. മർകസിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. രോഗത്തിന്റെ ഭീഷണി മാറി അനുകൂലമായ ആഗോള സാഹചര്യം രൂപപ്പെടുന്ന സമയത്ത് പുതുക്കിയ തിയ്യതി അറിയിക്കും. സമ്മേളനവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച  യൂണിറ്റുകളിൽ നിന്നുള്ള നിധി സമാഹരണം  മാർച്ച് 22 ഇൽ നിന്ന് മാറ്റി ഏപ്രിൽ 5 മുതൽ 8 വരെയുള്ള തിയ്യതികളിൽ മർകസിൽ നടക്കും.

സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പരിഗണിച്ച്‌ പരീക്ഷയുള്ള വിദ്യാർത്ഥികൾക്കൊഴികെ മർകസിന്റെ മുഴുവൻ സ്ഥാപനങ്ങൾക്കും ലീവ് അനുവദിച്ചു. മാർച്ച് 31 വരെ മർകസിലെ  വിവിധ  സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കുമുള്ള പൊതുജന സന്ദർശനവും നിർത്തിവെച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ മരണപ്പെട്ട  മർകസ് മുദരിസായിരുന്ന വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാർ, റൈഹാൻ വാലി മാനേജർ കോയ മുസ്‌ലിയാർ, മർകസ് കമ്മറ്റി അംഗങ്ങളായിരുന്ന ഉമർ ഹാജി മാണ്ടാളിൽ, കെ. വി മുഹമ്മദ് ഹാജി അയിലക്കാട് എന്നിവരുടെ പേരിൽ പ്രത്യക പ്രാർത്ഥന യോഗത്തിൽ നടന്നു.

മർകസ് കോൺഫറൻ ഹാളിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. മർകസ്  പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. മർകസ്  വൈസ് പ്രസിഡന്റ്  സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി.   മർകസ്  ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ആമുഖപ്രഭാഷണം നടത്തി. മർകസ് നോളജ് സിറ്റി ഡയറക്ടർ  ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്,  സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് പി.എം.എസ് തങ്ങൾ ബ്രാലം , യഅഖൂബ് ഫൈസി, ഹനീഫ് മൗലവി ആലപ്പുഴ,പി സി ഇബ്രാഹീം മാസ്റ്റർ, എൻ അലി അബ്ദുല്ല , അഡ്വ ഇസ്മാഈൽ വഫ, സി.പി മൂസ ഹാജി, എൻജിനീയർ മൊയ്‌തീൻ കോയ,  ബി.പി സിദ്ധീഖ് ഹാജി, വി.എസ്  അബ്ദുല്ലകുഞ്ഞി ഫൈസി, കെ.എസ് മുഹമ്മദ് സഖാഫി, ഉസ്മാൻ സഖാഫി വയനാട്, സിദ്ധീഖ് ഹാജി ചെമ്മാട്, സുലൈമാൻ കരുവള്ളൂർ  സംബന്ധിച്ചു.


SHARE THE NEWS