കോഴിക്കോട് : ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് കോഴ്സുകളിലെ നാല് കുല്ലിയ്യഃകളിലേക്ക് (കോളേജ്) 2021-22 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. കോളേജ് ഓഫ് ഇസ്ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക് ശരീഅഃ, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ ഫാക്കൽറ്റികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ശരീഅഃ കോളേജുകളിലെ മുഖ്തസര്‍ ബിരുദമോ, ജാമിഅതുല്‍ ഹിന്ദിന്റെ ഡിഗ്രി അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കുകയോ, തത്തുല്യമായ ദര്‍സ് പഠനം പൂര്‍ത്തിയാക്കുകയോ ചെയ്തവര്‍ക്ക് മുത്വവ്വലിലെ ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 10 മുതല്‍ www.admission.markaz.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
അന്താരാഷ്ട്ര സ്വഭാവത്തോടെ പുനഃക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ വിജ്ഞാന ശാഖകളില്‍ ആഴമുള്ള അറിവാണ് നല്‍കുന്നത്. മര്കസിലെ ഈ കോഴ്സുകളില്‍ പഠനം പൂര്‍ത്തീകരിക്കുന്നവരില്‍ താല്പര്യമുള്ളവര്ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ദേശീയ, അന്തര്‍ദേശീയ യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാര്‍ച്ച് 30ഓടെ അവസാനിക്കും.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതമാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മതഭൗതിക സമന്വയ സ്ഥാപനമായ സാനവിയ്യ ഡിപാര്‍ട്മെന്റിലേക്കുള്ള അഡ്മിഷന് നടപടികള്‍ ഏപ്രില്‍ 5 ന് ആരംഭിക്കുന്നതാണ്.
അപേക്ഷാര്ത്ഥികള്ക്കുള്ള എന്‍ട്രന്‍സ് എക്സാം ശവ്വാല്‍ ആദ്യ വാരത്തില്‍ നടക്കുന്നതാണെന്ന് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9072500443, 9072500423