കോഴിക്കോട്: മര്‍കസിന് കീഴില്‍ നടക്കുന്ന അഹ്ദലിയ്യ ദിക്റ് ഹല്‍ഖയും പി.കെ.എസ്. തങ്ങള്‍ തലപ്പാറ, ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര് അനുസ്മരണ സമ്മേളനവും ഇന്ന് (ശനി) വൈകുന്നേരം 7.30 മുതല്‍ നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര് പങ്കെടുക്കും. മര്‍കസ് യൂട്യൂബ് ചാനലായ www.youtube.com/markazonline സംപ്രേക്ഷണം ചെയ്യും.