മർകസ് അഹ്ദലിയ്യ പ്രാർത്ഥനാ സംഗമവും മമ്പുറം ആണ്ടു നേർച്ചയും ഇന്ന്

0
242
SHARE THE NEWS

കോഴിക്കോട്: മർകസ് മാസാന്ത അഹ്ദലിയ്യ പ്രാർത്ഥന സമ്മേളനവും മമ്പുറം തങ്ങൾ ആണ്ടു ഇന്ന്  (ശനി) വൈകുന്നേരം 7 മണിക്ക് നടക്കും. മർകസ് ഓൺലൈൻ യൂട്യൂബ് ചാനലിൽ നടക്കുന്ന ചടങ്ങിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാർത്ഥന നിർവ്വഹിക്കും. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി തങ്ങൾ, സയ്യിദ് മുഹമ്മദ്‌ തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ, സി മുഹമ്മദ്‌ ഫൈസി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി , ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഷാഫി  സഖാഫി മുണ്ടമ്പ്ര, സയ്യിദ് ജസീൽ കാമിൽ സഖാഫി സംബന്ധിക്കും. മരണപ്പെട്ട സഖാഫി പണ്ഡിതന്മാർക്കുള്ള അനുസ്മരണ പ്രാർത്ഥനാ സദസ്സും, മഹ്‌ളറത്തുൽ ബദരിയ്യ ആത്മീയ സംഗമവും ചടങ്ങിൽ നടക്കും.


SHARE THE NEWS