മർകസ് അഹ്ദലിയ്യ ആത്മീയ സമ്മേളനം നാളെ

0
57

കോഴിക്കോട്: മർകസിൽ നടക്കുന്ന മാസാന്ത ആത്മീയ സമ്മേളനമായ അഹ്ദലിയ്യ മഹ്ലറതുൽ ബദ്‌രിയ്യ സംഗമം നാളെ (ശനി ) രാത്രി 7.30 മുതൽ ഓൺലൈനിൽ നടക്കും. സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സി.മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നിർവ്വഹിക്കും. ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്‌ബോധന പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ മഹ്ലറത്തുൽ ബദ്‌രിയ്യക്ക് നേതൃത്വം നൽകും. മർകസ് ഒഫീഷ്യൽ യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി പരിപാടി സംപ്രേക്ഷണം ചെയ്യും.