മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം നാളെ

0
157
SHARE THE NEWS

കോഴിക്കോട്: മർകസിൽ നടക്കുന്ന മാസാന്ത ആത്മീയ സമ്മേളനമായ അഹ്ദലിയ്യ മഹ്ലറതുൽ ബദ്‌രിയ്യ ആത്മീയ സംഗമം നാളെ (ശനി ) രാത്രി 7.15  മുതൽ ഓൺലൈനിൽ നടക്കും. സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സി.മുഹമ്മദ് ഫൈസി പ്രഭാഷണം നിർവ്വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകും. മർകസ് ഒഫീഷ്യൽ യൂട്യൂബ് പേജ് ആയ www.youtube.com/markazonline വഴി പരിപാടി സംപ്രേക്ഷണം ചെയ്യും.


SHARE THE NEWS