അഹ്ദലിയ്യയും അനുസ്മരണ സമ്മേളനവും ശനിയാഴ്ച മർകസിൽ

0
51

കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ നടക്കുന്ന അഹ്ദലിയ്യ ദിക്റ് ഹൽഖയും പി.കെ.എസ്. തങ്ങൾ തലപ്പാറ, ബേക്കൽ ഇബ്രാഹീം മുസ്‌ലിയാർ എന്നിവരുടെ പേരിലുള്ള അനുസ്മരണ സമ്മേളനവും ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ പങ്കെടുക്കും. മർകസ് യൂട്യൂബ് ചാനലായ www.youtube.com/markazonline പേജിൽ സംപ്രേക്ഷണം ചെയ്യും. വിവരങ്ങൾക്ക് : +91 92074 00086