മര്‍കസ് അലുംനി ആഗോള സംഗമം എപ്രില്‍ 5ന്

0
900
SHARE THE NEWS

കോഴിക്കോട്: കഴിഞ്ഞ 43 വര്‍ഷങ്ങള്‍ക്കിടയില്‍  മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് ഒത്തുകൂടാനൊരു വേദിയൊരുങ്ങുന്നു. ലോകത്തിന്റെ വിവിധ മേഖലകളില്‍ ജീവിക്കുന്ന 1,33,000 ത്തോളം വരുന്ന പൂര്‍വ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു  ഗ്ലോബല്‍ അലുംനി സംഗമം നടത്തുകയാണ് മര്‍കസ്. എപ്രില്‍ 5 ഞായറാഴ്ച ഉച്ചക്ക് 3 മണിക്കാണ് സംഗമം. മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി

രാവിലെ 10 മണിക്ക് മര്‍കസ് ഹൈസ്‌കൂളുകള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍, ഇഗ്ളീഷ് മീഡിയം സ്‌കൂളുകള്‍, മര്‍കസ് അര്‍ട്‌സ് അന്റ് സയന്‍സ്  കോളജ്എ ന്നിവിടങ്ങളില്‍ അലുംനി ബാച്ച് സംഗമങ്ങള്‍ നടക്കും. രാത്രി 7 മണി മുതല്‍ മര്‍കസ് ബോര്‍ഡിങ്്, ഓര്‍ഫനേജ്, മര്‍കസ് ആര്‍ട്‌സ് കോളജ്, മര്‍കസ് ബനാത്ത് എന്നീ ഹോസ്റ്റലുകളില്‍ താമസിച്ചു പഠിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ അതതു കാമ്പസില്‍ സംഗമിച്ച് അവിടെ അന്തിയുറങ്ങും.

വിദ്യാര്‍ത്ഥിള്‍ക്കായി വിവിധ മല്‍സരങ്ങളും ക്യാമ്പസില്‍ സംഘടിപ്പിക്കും. രാജ്യത്തെ വിവിധ വ്യാപാര, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് മെമ്പര്‍ഷിപ്പ് ലോയല്‍റ്റി കാര്‍ഡുകള്‍ മാര്‍ച്ച് 15ന് മര്‍കസില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും.

പരിപാടിയോടനുബന്ധിച്ച് ലോക വനിതാ ദിനമായ മാര്‍ച്ച് 8ന് മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ പൂര്‍വ വിദ്യാര്‍ഥിനികളെ പങ്കെടുപ്പിച്ച് പൂര്‍വ വിദ്യാര്‍ഥിനി സംഗമം നടത്തി.  ഗ്ഗോബല്‍ സംഗമത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ഥികളായ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് ഡോക്ടേര്‍സ് മീറ്റും പുര്‍വ്വവിദ്യാര്‍ഥികളായ അധ്യാപകരെ പങ്കെടുപ്പിച്ച് ടിച്ചേര്‍സ് മീറ്റും പൂര്‍വ വിദ്യാര്‍ഥികളായ ബിസിനസ്സുകാരെ പങ്കെടുപ്പിച്ച് ബിസിനസ് മീറ്റും സംഘടിപ്പിക്കും.

മര്‍കസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സെന്‍ട്രല്‍ അലുംനി ചെയര്‍മാന്‍ സി.പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ 101 അംഗ സ്വാഗതസംഗം കമ്മറ്റി രൂപീകരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി അബ്ദുറഹിമാന്‍ ഇടക്കുനിയെയും ജനറല്‍ കണ്‍വീനറായി സി.മുജീബ് റഹ്മാന്‍ കരുവമ്പൊയിലിനെയും ട്രഷററായി സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനിയെയും തിരെഞ്ഞടുത്തു.
മറ്റു ഭാരവാഹികള്‍: പ്രോഗ്രാം :സിപി അബ്ദുസമദ് (ചെയര്‍മാന്‍), സി.കെ മുഹമ്മദ് (കണ്‍വീനര്‍). ഫിനാന്‍സ് :ലുഖ്മാന്‍ ഹാജി (ചെയര്‍മാര്‍), ഷെറഫുദ്ദിന്‍ കൊടുവള്ളി (കണ്‍വീനര്‍). രജിസ്‌ട്രേഷന്‍ :സാലിഹ് ഇര്‍ഫാനി ( ചെയര്‍മാന്‍), സാദിഖ് കല്‍പളളി (കണ്‍വീനര്‍). പ്രചരണം: ജബ്ബാര്‍ നരിക്കുനി (ചെയര്‍മാന്‍), സലാം ഷാ (കണ്‍വീനര്‍). ഫെസിലിറ്റേഷന്‍: ജൗഹര്‍ കുന്ദമംഗലം (ചെയര്‍മാന്‍), ബഷീര്‍ പാലാഴി (കണ്‍വീനര്‍). ബിസിനസ്സ് എക്‌സ്‌പ്പോ: സഹിര്‍ ചെറുപ്പ (ചെയര്‍മാന്‍), സി.കെ മുഹമ്മദ് (കണ്‍വീനര്‍). ഡോക്ടേര്‍സ് മീറ്റ്: ഡോ. മുജീബ് റഹ്മാന്‍ (ചെയര്‍മാന്‍ ), ഡോ. സന്ദീപ് (കണ്‍വീനര്‍).ടീച്ചേഴ്‌സ് മീറ്റ്: ഡോ. അബൂബക്കര്‍ പത്തംകുളം (ചെയര്‍മാന്‍), എം വിനോദ് മാസ്റ്റര്‍ (കണ്‍വീനര്‍). ബിനിനസ്സ് മീറ്റ്: സയ്യിദ് സാലിഹ് ഷിഹാബ് (ചെയര്‍മാന്‍), സലാം ആനക്കയം (കണ്‍വീനര്‍).
യോഗത്തില്‍ അലുംനി ചീഫ് കോര്‍ഡിനേറ്റര്‍ അക്ബര്‍ ബാദുഷ സഖാഫി പരിപാടികള്‍ വിശദീകരിച്ചു. ജന.സെക്രട്ടറി പി.ടി. അബ്ദുള്‍ റഹിം സ്വാഗതവും സെക്രട്ടറി സാദിഖ് കല്‍പള്ളി നന്ദിയും പറഞ്ഞു
ഗ്ലോബല്‍ അലുംനി സംഗമത്തില്‍ രാജ്യത്തെ ഏറ്റവും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


SHARE THE NEWS