ഹൈദരാബാദിലേക്ക് വിമാനം ഏര്‍പ്പെടുത്തി മര്‍കസ് അലുംനി

0
822
SHARE THE NEWS

Mirza Saki Ali Khan shares his enthusiasm while departing to his homeland, Hyderabad City, from Dubai Airport. He appreciates the assistance of Markaz Alumni representatives. The chartered plane Markaz Alumni arranged in collaboration with Ajman Indian association will land at Hyderabad airport at 9 pm tonight.

Posted by Markazu Saquafathi Sunniyya on Thursday, July 2, 2020

ദുബൈ: കൊറോണ ദുരിതത്തില്‍ നാടണയാന്‍ കഴിയാത്ത ഹൈദരാബാദ് സ്വദേശികള്‍ക്ക് അനുഗ്രഹമായി മര്‍കസ് അലുംനി വിമാനം. മര്‍കസ് അലുംനിയും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും സംയുക്തമായി ഹൈദരാബാദിലേക്ക് ഒരുക്കിയ ആദ്യ ചാര്‍ട്ടര്‍ വിമാനം 186 യാത്രകാരുമായി യാത്രതിരിച്ചു. മാസങ്ങളായി അവസരം കാത്തു കഴിയുന്ന വൃദ്ധര്‍, ഗര്‍ഭിണികള്‍, രോഗികള്‍, ജോലിയും വിസാ കാലവധി കഴിഞ്ഞു വിഷമത്തില്‍ കഴിയുന്നവരുമടക്കം നിരവധി പേര്‍ക്ക് യാത്ര ആശ്വാസമായി. നാട്ടിലേക്ക് പോകാന്‍ അവസരം ഒരുക്കിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കും മര്‍കസിനും, ദുബൈ കോണ്‍സുലേറ്റിനും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും യാത്രക്കാര്‍ നന്ദി പറഞ്ഞു. മര്‍കസ് അലുംനി പ്രവര്‍ത്തകര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കി.


SHARE THE NEWS