ശറഫു ശാശ്വതഭവനത്തിലേക്ക് യാത്രയായി; മറക്കാനാവാത്ത വിദ്യാർത്ഥിയായിരുന്നുവെന്ന് മർകസ് സ്‌കൂൾ അധ്യാപകർ

0
2055
SHARE THE NEWS

കോഴിക്കോട്: പ്രിയതമക്കും മകള്‍ക്കും ഒപ്പം, ‘ബാക് ടു ഹോം’ എന്ന പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും വാക്കുകള്‍ പങ്കുവെച്ചു, ദുബായില്‍ നിന്ന് വിമാനം കയറിയ ശറഫുദ്ധീന്‍ പിലാശ്ശേരി കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ട് ശാശ്വതഭവനത്തിലേക്ക് യാത്രയായതറിഞ്ഞു ഞെട്ടലിലാണ് മര്‍കസ് ഹൈസ്‌കൂളിലെ അധ്യാപകരും സഹപാഠികളും. ‘എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ഷറഫു. പഠന പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹം കാണിച്ചിരുന്ന വിദ്യാര്‍ത്ഥി’ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് മര്‍കസ് ഹൈസ്‌കൂളില്‍ ഷറഫുവിന്റെ അധ്യാപകനും ആയിരുന്ന നിയാസ് ചോല പറഞ്ഞു. ഷറഫുദ്ധീന്റെ പേരിലും, അപകടത്തില്‍ മരണപ്പെട്ട മറ്റുള്ളവരുടെ പ്രാര്‍ത്ഥന നടത്താന്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.


SHARE THE NEWS