മര്‍കസ്, ഐ.സി.എഫ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ വത്തനി അല്‍ ഇമാറാത്ത് മേധാവിയുടെ അനുമോദനം

0
774

ദുബൈ: കോവിഡ് കാലത്ത് സാന്ത്വന സേവന പ്രവര്‍ത്തനങ്ങളില്‍ ദുബൈ മര്‍കസ്, ഐ.സി.എഫ് പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തത്തിന് യു.എ.ഇ നാഷണല്‍ കൗണ്‍സില്‍ അംഗവും വത്തനി അല്‍ ഇമാറാത്ത് എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായ ദിറാര്‍ ബെല്‍ഹൂല്‍ അല്‍ ഫലാസി അനുമോദന പത്രം കൈമാറി. മര്‍കസ് ഡയറക്റ്റര്‍ ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി അതിഥികളെ സ്വീകരിച്ചു. ശൈഖ തമീമ മുഹമ്മദ്, സലീംഷ ഹാജി, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി, ഫസല്‍ മട്ടന്നൂര്‍, കരീം ഹാജി തളങ്കര, മുഹമ്മദലി സൈനി, യഹ്‌യ സഖാഫി ആലപ്പുഴ, അഷ്‌റഫ് പാലക്കോട്, ഇസ്മായില്‍ കക്കാട്, ഷാജി വടക്കേക്കാട്, അനീസ് തലശ്ശേരി, നിയാസ് ചൊക്ലി, ലുഖ്മാന്‍ മങ്ങാട്, നസീര്‍ ചൊക്ലി എന്നിവര്‍ സംബന്ധിച്ചു.