മര്‍കസ്‌ ആരോഗ്യം മാസിക പ്രകാശനം ചെയ്‌തു

0
689

കോഴിക്കോട്‌: ഉള്ളടക്കത്തിലും രൂപകല്‍പനയിലും പുതിയ വായനാനുഭവം പകര്‍ന്ന്‌ മര്‍കസ്‌ ആരോഗ്യം മാസിക പ്രകാശനം ചെയ്‌തു. ഇന്നലെ മര്‍കസില്‍ ആരംഭിച്ച രാജ്യാന്തര ഉലമാ സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ക്ക്‌ നല്‍കിയാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌.
മര്‍കസ്‌ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരിയാണ്‌ മര്‍കസ്‌ ആരോഗ്യത്തിന്റെ മുഖ്യപത്രാധിപര്‍. എല്ലാ മാസവും ആദ്യവാരം മാസിക വായനക്കാരുടെ കൈകളിലെത്തും.
ചടങ്ങില്‍ മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ യൂസുഫ്‌ കോയ തങ്ങള്‍ വൈലത്തൂര്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മലേഷ്യ, സയ്യിദ്‌ ഹബീബ്‌ കോയ തങ്ങള്‍ ചരക്കാപറമ്പ്‌, കെ.കെ അഹ്മദ്‌ കുട്ടി മുസലിയാര്‍, സി. മുഹമ്മദ്‌ ഫൈസി, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം ഡോ.അബ്ദുല്‍ ഹകീം അസ്‌ഹരി, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.