റോഡ് സുരക്ഷാ മാസാചരണം; വിദ്യാര്‍ഥികള്‍ ബോധവത്കരണം നടത്തി

0
235
റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ബോധവത്കരണ ബൈക്ക് റാലി പ്രൊഫ എ.കെ അബ്ദുല്‍ ഹമീദ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
SHARE THE NEWS

കുന്നമംഗലം: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കാരന്തൂര്‍ മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ എന്‍.എസ.എസ് വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടി നടത്തി. ചടങ്ങിന്റെ ഭാഗമായി ബൈക്ക് റാലിയും നടത്തി. മര്‍കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പള്‍ പ്രൊഫ എ.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അബ്ദുസലാം വൈത്തിരി അദ്ധ്യക്ഷനായി. അസിസ്റ്റന്റ് പ്രിന്‍സിപ്പള്‍ ഒ. മുഹമ്മദ് ഫസല്‍ സന്ദേശ പ്രഭാഷണം നടത്തി. കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശമീര്‍ സഖാഫി മപ്രം, ജാബിര്‍ കാപ്പാട്, ശഫീഖ് കിഴിശ്ശേരി, യൂസുഫ് അരീക്കാട്, ശിബിന്‍ കുമാര്‍, മുഹമ്മദ് ശബീബ് സംബന്ധിച്ചു.


SHARE THE NEWS