മര്‍കസ്‌ 2016-19 ഭാരവാഹികളെ തെരഞ്ഞെടുത്തു

0
644
SHARE THE NEWS

കോഴിക്കോട്‌: കാരന്തൂര്‍ മര്‍കസിന്റെ 2016-19 വര്‍ഷത്തേക്കുള്ള ഭരവാഹികളായി സയ്യിദ്‌ അലി ബാഫഖി തങ്ങള്‍(പ്രസിഡന്റ്‌), സയ്യിദ്‌ യൂസുഫ്‌ കോയ തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍, എസ്‌.എസ്‌.എ അബ്ദുല്‍ ഖാദര്‍ ഹാജി(വൈസ്‌.പ്രസിഡന്റുമാര്‍), കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍(ജനറല്‍ സെക്രട്ടറി), സി.മുഹമ്മദ്‌ ഫൈസി, പി.സി ഇബ്രാഹീം മാസ്റ്റര്‍, ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌(സെക്രട്ടറിമാര്‍) കാര്യാട്ട്‌ കുഞ്ഞമ്മദ്‌ ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മര്‍കസ്‌ സെക്രട്ടറിയേറ്റ്‌ അംഗങ്ങളായി സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി.മുഹമ്മദ്‌ ഫൈസി, ഡോ.അബ്ദുല്‍ ഹകീം അസ്‌ഹരി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, പി.സി ഇബ്രാഹീം മാസ്റ്റര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്‌, സി.പി മൂസ്സഹാജി അപ്പോളോ, സിദ്ധീഖ്‌ ഹാജി കോവൂര്‍, മജീദ്‌ കക്കാട്‌, വി.എം കോയ മാസ്‌റ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ജനറല്‍ ബോഡി യോഗത്തില്‍ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ ആദ്ധ്യക്ഷം വഹിച്ചു. എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, എസ്‌.എസ്‌.എ അബ്ദുല്‍ ഖാദര്‍ ഹാജി, പള്ളന്‍കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, ബി.എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, എം.എം ഹനീഫ മൗലവി, പി.കെ അബൂബക്കര്‍ മൗലവി, ഡോ. അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു. സി.മുഹമ്മദ്‌ ഫൈസി സ്വാഗതവും മജീദ്‌ കക്കാട്‌ നന്ദിയും പറഞ്ഞു.


SHARE THE NEWS