ബംഗാള്‍ മര്‍കസ് മോഡല്‍ വില്ലേജ് ഉദ്ഘാടനം ചെയ്തു

0
425

കൊല്‍ക്കത്ത: ബംഗാളിലെ മര്‍കസ് സ്ഥാപന സംരഭമായ തൈ്വബ ഗാര്‍ഡന്റെ അഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന അഞ്ച് മോഡല്‍ വില്ലേജുകളില്‍ ആദ്യത്തേത് ഇസ് ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബംഗാള്‍ മുസ്ലിംകളുടെ സമഗ്രമുന്നേറ്റം ലക്ഷ്യമാക്കി മര്‍കസ് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
വൈജ്ഞാനികമായി അധോഗതിയും ദാരിദ്രവും കാരണം മുസ്‌ലിംകള്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ബംഗാളിലെ ഗ്രാമങ്ങളില്‍ ഒരു മസ്ജിദും ഒരു വിദ്യാകേന്ദ്രവും സ്ഥാപിച്ച് വൈജ്ഞാനികമായും ധാര്‍മികമായും ഉയര്‍ത്തെഴുനേല്‍പ്പ് സാധ്യമാക്കുക എന്നതാണ് തൈ്വബാ മോഡല്‍ വില്ലേജിലൂടെ മര്‍കസ് സാരഥികള്‍ ലക്ഷ്യമാക്കുന്നത്.
ബംഗാള്‍ ത്വയ്ബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ധീന്‍ നൂറാനി അധ്യക്ഷത വഹിച്ചു. ശരീഫ് നൂറാനി, ഇബ്രാഹീം സഖാഫി, ബിച്ചു മാത്തോട്ടം, സൈദുട്ടി മുസ്ലിയാര്‍, സക്കീര്‍ ഒളവണ്ണ, ഇസ്ഹാഖ് തൃശൂര്‍ പ്രസംഗിച്ചു. മുഹമ്മദലി നൂറാനി സ്വാഗതവും തൗസീഫ് റസ നന്ദിയും പറഞ്ഞു. രാത്രി തൈ്വബയില്‍ നടന്ന ശാദുലീ റാത്തീബിന് ഹാജി അബ്ദുല്‍ ഖാദിര്‍ കിണാേശ്ശേരിയും മുഅല്ലിം ട്രെയിനിംഗിന് ശാഹുല്‍ ഹമീദ് ബാഖവിയും നേതൃത്വം നല്കി.

ഫോട്ടോ: ബംഗാളില്‍ മര്‍കസ് തൈ്വബാ ഗാര്‍ഡന് കീഴില്‍ നിര്‍മിക്കുന്ന പ്രഥമ മോഡല്‍ വില്ലേജ് ഉദ്ഘാടനം ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം നിര്‍വഹിക്കുന്നു.