മർകസ് ബോർഡിങ് അലുംനൈ വാർഷിക കൗൺസിൽ ഇന്ന്

0
428
SHARE THE NEWS

കാരന്തൂർ: മർകസ് ബോർഡിംഗ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ബോർഡിങ് അലുംനൈ വാർഷിക ജനറൽ ബോഡിയും 2021-23 കാലത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വാർഷിക കൗൺസിലും ഇന്ന്(ശനി) രാത്രി എട്ടുമണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുമെന്ന്‌ മർകസ് ബോർഡിംഗ് സെക്രട്ടറിയേറ്റ് ഭാരവാഹികൾ അറിയിച്ചു. 7400 പൂർവവിദ്യാർത്ഥികൾ ഉള്ള മർകസ് ബോർഡിങ്ങിലെ അലുംനി അസോസിയേഷൻ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞകാലങ്ങളിൽ കാഴ്ച വെച്ചത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ മുന്നേറ്റങ്ങൾ, വെൽഫയർ സ്കീമുകൾ, സ്നേഹ സംഗമങ്ങൾ, ഓർമ്മപൂക്കൾ എന്നിങ്ങനെ നിരവധി ചിട്ടയായ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടന്നു.

സെക്രട്ടറിയേറ്റ് യോഗത്തിൽ കേരളത്തിലെ ന്യൂനപക്ഷ അനുപാതങ്ങളെക്കുറിച്ചുള്ള ആശങ്കകളകറ്റാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി മർകസ് ബോർഡിങ് പൂർവ്വ വിദ്യാർത്ഥികൾ താമസിക്കുന്ന ലക്ഷദ്വീപിലെ അരക്ഷിതാവസ്ഥയും അധിനിവേശവും അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് സയ്യിദ് സാലിഹ് ശിഹാബ് അൽ ജിഫ്രി അധ്യക്ഷതവഹിച്ചു. സെക്രട്ടറി സാദിഖ് കൽപ്പള്ളി സ്വാഗതം പറഞ്ഞു. സി പി ശാഫി സഖാഫി ഉദ്ഘാടനം ചെയ്തു. അക്ബർ ബാദുഷാ സഖാഫി ചർച്ചകൾക്ക് നേതൃത്വം നൽകി.ശറഫുദ്ധീൻ കൊടുവള്ളി,ശരീഫ് ചെറുമുക്ക്, സി കെ മുഹമ്മദ്‌, അബ്ദുൽ മാലിക് സഖാഫി എന്നിവർ പങ്കെടുത്തു.


SHARE THE NEWS