പാഠപുസ്തകങ്ങൾ വീട്ടിലെത്തിച്ച് മർകസ് ബോയ്സ് ഹൈസ്കൂളിന്റെ പുസ്തകവണ്ടി

0
608
SHARE THE NEWS

കാരന്തൂർ: ലോക്ഡൗൺ മൂലമുള്ള സാമ്പത്തിക പ്രതിസന്ധികളും യാത്രാ നിയന്ത്രണങ്ങളും കൊണ്ടു പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും കൈത്താങ്ങായി കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ പുസ്തക വണ്ടി.

കോവിഡ് മഹാമാരി ദുരിതം വിതയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണയും അധ്യയന വർഷം തുടങ്ങുന്നത്. ലോക്ക്ഡൗൺ മൂലമുള്ള സഞ്ചാര നിയന്ത്രണങ്ങൾ കൊണ്ട് സ്കൂളിലെത്തി പുസ്തകം കൈപ്പറ്റാൻ പല വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയാണ് പുസ്തക വണ്ടി എന്ന ആശയം സ്കൂൾ നടപ്പിലാക്കിയത്.

സ്കൂളിലെ 5 മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതുമൂലം പുസ്തകം ലഭിച്ചു. സ്കൂളിലെ കശ്മീരി വിദ്യാർത്ഥികൾക്ക് വിമാന മാർഗവും
ഹോസ്റ്റലുകളിൽ താമസിക്കുന്ന അയൽ ജില്ലക്കാരായ വിദ്യാർത്ഥികൾക്ക് തപാൽ മാർഗവും പുസ്തകം എത്തിച്ചു നൽകിയിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും പാഠപുസ്തകങ്ങൾ വീട്ടിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് മർകസ് ബോയ്സ് സ്കൂൾ വിദ്യാർത്ഥികൾ.

പുസ്തക വണ്ടി പ്രധാനാധ്യാപകൻ അബ്ദുൽ നാസർ പുത്തൂർമഠം ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി ആശംസകൾ നേർന്നു. അധ്യാപകരായ ഹബീബ്, നൗഷാദ്, ജുനൈദ്, മെഹബൂബ്,ഹഫീൽ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി.


SHARE THE NEWS