മൂന്ന് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ അധ്യാപകർ

0
6328
SHARE THE NEWS

കുന്ദമംഗലം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മർകസ് ബോയ്സ് സ്കൂൾ അധ്യാപകരുടെ സഹായം. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് അധ്യാപകർ മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്നും മൂന്ന് ദിവസത്തെ ശമ്പളം സംഭാവന ചെയ്യുന്നത്. നാൽപതോളം ജീവനക്കാർ രണ്ട് ലക്ഷം രൂപയാണ് നിധിയിലേക്ക് നൽകുകയെന്ന് ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അറിയിച്ചു.

കമ്മ്യൂണിറ്റി കിച്ചൺ, വളണ്ടിയർ സേവനം തുടങ്ങി വിവിധ മേഖലകളിലായി സർക്കാർ പദ്ധതികളിൽ സ്കൂളിലെ അധ്യാപകർ ഇതിനോടകം സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കായി രചനാ മത്സരങ്ങൾ, ഹോം എക്സാം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും ലോക് ഡൗൺ കാലയളവിൽ സ്കൂൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. 


SHARE THE NEWS