കാരന്തൂര്‍: മര്‍കസ് ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹരിതസേനയുടെയും കേരള വനം വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പെരുവണ്ണാമൂഴി ഇക്കോ ടൂറിസം മേഖലയിലേക്ക് പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു.
ട്രെക്കിംഗിനും പ്രകൃതി പഠന ക്ലാസിനും വനം വകുപ്പ് ഉദ്യോഗസ്ഥരായ ഷാജി, സുരേഷ്, സുരേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ അബ്ദുസ്സമദ് ടി.പി, കോര്‍ഡിനേറ്റര്‍ ഫിറോസ് ബാബു, പി.ടി.എ പ്രസിഡന്റ് സുരേഷ്, സുബൈര്‍ എം.പി എന്നിവര്‍ അനുഗമിച്ചു.