സ്മാര്‍ട്ട് ക്‌ളാസ് റൂം ഉദ്ഘാടനം ചെയ്തു

0
457

കാരന്തൂര്‍: മര്‍കസ് ബോയ്‌സ് ഹൈസ്‌കൂളില്‍ പി.ടിഎ സഹായത്തോടെ നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. കെ.ടി ജവാദ് പദ്ധതി വിശദീകരിച്ചു. സ്‌കൂളില്‍ എസ്.പി.സി അനുവദിക്കുന്നതിനുള്ള നിവേദനം സ്‌കൂള്‍ ലീഡര്‍ ഹസന്‍ നുബൈഹ് എം.എല്‍.എക്ക് കൈമാറി. ഹെഡ്മാസ്റ്റര്‍ എന്‍. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി

ഹാഷിദ് കെ, സി.കെ സിഗ്ബത്തുല്ല മാസ്റ്റര്‍, നൗഷാദ് വി, മുഹമ്മദ് പി സംബന്ധിച്ചു. സി.പി ഫസല്‍ അമീന്‍ സ്വാഗതവും ക്ലാസ് ലീഡര്‍ ആമില്‍ നസീഫ് നന്ദിയും പറഞ്ഞു.