ലോക്ഡൗണില്‍ വരുമാനമടഞ്ഞ മദ്രസാധ്യാപകന് കട നിര്‍മിച്ചുനല്‍കി മര്‍കസ് ആര്‍.സി.എഫ്.ഐ

0
1932
മർകസ് ആർ.സി.എഫ്.ഐക്കു കീഴിൽ അവിലോറയിൽ അബ്ദുൽ ഖാദിർ മുസ്ലിയാർക്ക് നിമിച്ചുനൽകിയ കടയും സാധനങ്ങളും
SHARE THE NEWS

കൊടുവള്ളി: ലോക്ഡൗണ്‍ കാലത്ത് മദ്രസാധ്യാപന ജോലി നഷ്ടപ്പെട്ടവരിലൊരലാണ് കൊടുവള്ളി അവിലോറ സ്വദേശി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍. നാട്ടിലെ സ്ഥിതി ഭേദപ്പെട്ടെങ്കിലും ചെറിയ അസുഖങ്ങളുള്ളതിനാല്‍ വിദൂരത്ത് പോയി ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. നാല് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ബുദ്ധിമുട്ടില്‍ കഴിയുകയായിരുന്നു. ഇവരുടെ പ്രയാസമറിഞ്ഞ മര്‍കസ് പ്രവര്‍ത്തകന്‍, വീടിനു മുമ്പില്‍ റോഡിനോട് ചാരി കടനിര്‍മിച്ചു നല്‍കാനും ആവശ്യമായ സാധനങ്ങള്‍ വാങ്ങിനല്‍കാനും തീരുമാനിച്ചു. മര്‍കസ് ആര്‍.സി.എഫ്.ഐക്ക് കീഴില്‍ രണ്ടു മാസം കൊണ്ട് കടയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. പലചരക്കുകട ഉദ്ഘാടനം ഇന്ന്(ഞായര്‍) രാവിലെ 8.30ന് നടന്നു.

ഗ്രാമങ്ങളിലെ പ്രയാസപ്പെടുന്നവര്‍ക്കു സാന്ത്വനം നല്‍കുന്ന മര്‍കസ് ആര്‍.സി.എഫ്.ഐ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് കട നിര്‍മിച്ചു നല്‍കിയതെന്ന് മര്‍കസ് അസിസ്റ്റന്റ് മാനേജര്‍ സി.പി ഉബൈദുല്ല സഖാഫി പറഞ്ഞു. അക്ബര്‍ ബാദുഷ സഖാഫി, റഷീദ് പുന്നശ്ശേരി, സി.പി സിറാജ് സഖാഫി ചടങ്ങില്‍ പങ്കെടുത്തു.


SHARE THE NEWS