മര്‍കസ്‌ സി.എം ഉറൂസ്‌ മുബാറക്‌ നാളെ

0
440

കുന്നമംഗലം: പ്രമുഖ ആധാത്മിക പണ്ഡിതനും മര്‍കസിന്റെ ആദ്യകാല ആത്മീയ നേതൃത്വവുമായിരുന്ന സി.എം വലിയുള്ളാഹി ഉറൂസ്‌ നാളെ(വെള്ളി) വൈകുന്നേരം 4 മണിക്ക്‌ മര്‍കസില്‍ നടക്കും.
രാത്രി ഏഴ്‌ മണിക്ക്‌ നടക്കുന്ന സി.എം അനുസ്‌മരണ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ്‌ യൂസുഫുല്‍ ബുഖാരി വൈലത്തൂരിന്റെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ്‌ ഹബീബ്‌ കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്‌, എ.പി മുഹമ്മദ്‌ മുസ്‌്‌ലിയാര്‍, സി.മുഹമ്മദ്‌ ഫൈസി, കെ.കെ അഹ്മദ്‌കുട്ടി മുസ്‌്‌ലിയാര്‍, വി.പി.എം ഫൈസി വില്യാപള്ളി, മുഖ്‌താര്‍ ഹസ്രത്ത്‌, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, ചിയ്യൂര്‍ മുഹമ്മദ്‌ മുസ്‌്‌ലിയാര്‍ സംബന്ധിക്കും.
അസറിന്‌ ശേഷം സി.എം മൗലിദ്‌ പാരായണം നടക്കും. സയ്യിദ്‌ സ്വബൂര്‍ ബാഹസന്‍, സയ്യിദ്‌ സ്വാലിഹ്‌ തുറാബ്‌, സയ്യിദ്‌ മുഹ്‌സിന്‍ അവേലം, സയ്യിദ്‌ ശിഹാബുദ്ദീന്‍ അഹ്‌ദല്‍ മുത്തനൂര്‍, സയ്യിദ്‌ സ്വാലിഹ്‌ ജിഫ്രി, അബൂബക്കര്‍ സഖാഫി മടവൂര്‍, ശുകൂര്‍ സഖാഫി വെണ്ണക്കോട്‌, സമദ്‌ സഖാഫി മായനാട്‌, സി.പി ശാഫി സഖാഫി സംബന്ധിക്കും.