മർകസ് സി.എം വലിയുല്ലാഹി ഉറൂസ്; സമാപനം ഇന്ന്

0
99
SHARE THE NEWS

കോഴിക്കോട്: മർകസിന്റെ പ്രധാന ആത്മീയ നേതൃത്വമായിരുന്ന സി.എം വലിയുല്ലാഹിയുടെ നാമധേയത്തിൽ മർകസ് സംഘടിപ്പിച്ചുവരുന്ന ദശദിന ഉറൂസ് മുബാറക് ഇന്ന് സമാപിക്കും. മർകസ് അഹ്ദലിയ്യ മാസാന്ത ദിക്റ് ദുആ മജ്‌ലിസും ഇതോടൊപ്പം നടക്കും.

ഇന്ന്(ശനി) വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ മഹ്ളറത്തുൽ ബദ്‌രിയ്യക്ക് നേതൃത്വം നൽകും. സി പി ഉബൈദുല്ല സഖാഫി, സയ്യിദ് ജസീൽ കാമിൽ സഖാഫി സംബന്ധിക്കും.

പരിപാടികൾ മർകസ് ഔദ്യോ​ഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി സംപ്രേക്ഷണം ചെയ്യും.


SHARE THE NEWS