കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ദഫ്‌മുട്ടില്‍ മര്‍കസ്‌ കോളേജ്‌ ചാമ്പ്യന്‍മാര്‍

0
484

കാരന്തൂര്‍: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ദഫ്‌മുട്ട്‌ മത്സരത്തില്‍ കാരന്തൂര്‍ മര്‍കസ്‌ കോളേജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ ടീം ചാമ്പ്യന്‍മാരായി. കഴിഞ്ഞ വര്‍ഷത്തെ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ദഫ്‌മുട്ടിലെ ചാമ്പ്യന്‍പട്ടം വര്‍ഷങ്ങളായി കുത്തകയാക്കി വെച്ച പ്രമുഖ കോളേജിനെ പിന്തള്ളിയാണ്‌ മര്‍കസ്‌ കോളേജ്‌ ചാമ്പ്യന്‍മാരായത്‌. ടീമിനെ മാനേജ്‌മെന്റ്‌ അഭിനന്ദിച്ചു.