മര്‍കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

0
858
SHARE THE NEWS

കാരന്തൂര്‍: മര്‍കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഉപഹാര സമര്‍പ്പണം നടത്തി. ഡോ. എം.എ സബൂര്‍ തങ്ങള്‍, ഉനൈസ് മുഹമ്മദ്, റശീദ് പുന്നശ്ശേരി, എ.കെ ഖാദര്‍, പ്രൊഫ. പി.എം രാഘവന്‍, ശമീര്‍ സഖാഫി, വി. മുഹമ്മദ് ആസിഫ്, പി. മുഹമ്മദ് സുഹൈല്‍ പ്രസംഗിച്ചു.
പുതുതായ തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ ഭാരവാഹികള്‍ക്ക് ഒ. മുഹമ്മദ് ഫസല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കള്‍ച്ചറല്‍ പ്രോഗ്രാം ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ വിവിധ കോഴ്‌സുകളിലെ ഉന്നത വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.

SHARE THE NEWS