75-ാം സ്വാതന്ത്ര്യ ദിനം മർകസിൽ പ്രൗഡമായി ആഘോഷിച്ചു

0
217
SHARE THE NEWS

കോഴിക്കോട്: രാജ്യമെങ്ങും നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ മർകസ് സജീവ സാന്നിധ്യമറിയിച്ചു. രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ ചാൻസിലറും ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 75 വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അനുഭവങ്ങളിൽ ഇപ്പോൾ നാം അനുഭവിക്കുന്ന സാമൂഹിക പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും മാസ്കിട്ടും മനുഷ്യനെ പരസ്പരം അകറ്റിയുമുള്ള കോവിഡ്‌ പ്രതിസന്ധി തരണം ചെയ്യുക എന്ന ആരോഗ്യ – സാമൂഹിക സ്വാതന്ത്ര്യമാണ് നമുക്ക് ഇപ്പോൾ വേണ്ടതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പറഞ്ഞു.

മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഐക്യത്തോടെ പ്രതിസന്ധികളെ ക്രിയാത്മകമായി നേരിടാനും നാം തയ്യാറാകണം.സമൂഹത്തിന്റെയും സഹജീവികളുടെയും സങ്കടങ്ങൾ തിരിച്ചറിഞ്ഞു സഹവർത്തിത്തതോടെ മുന്നോട്ടു പോകാൻ എല്ലവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം നടത്തി. വിപിഎം ഫൈസി വില്യാപ്പള്ളി, മർകസ് സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു. ദേശഭക്തി ഗാനം, മധുര വിതരണം ചടങ്ങിനോടനുബന്ധിച്ച് നടന്നു.


SHARE THE NEWS