പതിനഞ്ചാമത് മര്‍കസ് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ചടങ്ങിന് പ്രൗഢ പരിസമാപ്തി

0
282
മര്‍കസ് സംഘടിപ്പിച്ച പതിനഞ്ചാമത് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തിന്റെ സമാപന സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: മര്‍കസ് സംഘടിപ്പിച്ച പതിനഞ്ചാമത് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ചടങ്ങിന് പ്രൗഢ പരിസമാപ്തി. മര്‍കസ് മാലിക് ദീനാര്‍ പാറപ്പള്ളിയില്‍ വെച്ച് നടന്ന സമാപന സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് ജനറല്‍ മാനേജറുമായ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിശ്വാസികള്‍ ഖുര്‍ആനിക അധ്യാപനങ്ങള്‍ പിന്തുടരണമെന്നും ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെ വിജ്ഞാനസമ്പാദനത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to my YouTube Channel

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, വി.പി.എം ഫൈസി വില്ല്യാപള്ളി, ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍ പ്രസംഗിച്ചു. ഖാരിഅ് ഹനീഫ് സഖാഫി, ഹാഫിള് അബ്ദുറശീദ് സഖാഫി, ഖാരിഅ് നൂറുദ്ദീന്‍ സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം, ഖാരിഅ് യൂസുഫ് ലത്തീഫി, സയ്യിദ് അബ്ദുല്‍ അസീസ് ശാമില്‍
അബ്ദുറശീദ് സഖാഫി, അസ്ലം സഖാഫി പയ്യോളി, അബ്ദുല്‍ കരീം നിസാമി, അസീസ് മാസ്റ്റര്‍ കൊല്ലം സംബന്ധിച്ചു. ഹാഫിള് അബൂബക്കര്‍ സഖാഫി സ്വാഗതവും അബ്ദുസമദ് സഖാഫി നന്ദിയും പറഞ്ഞു.


SHARE THE NEWS