മർച്ചന്റസ് ചേംബർ ഇന്റർനാഷണൽ സെമിനാർ സമാപിച്ചു

0
137

കോഴിക്കോട്:  കോവിഡ് സൃഷ്ടിച്ച ഭീതിതമായ ഈ  പുതിയ ലോകത്തു ഒരുപാട് അവസരങ്ങൾ കൂടി എല്ലാവർക്കും ലഭ്യമാണെന്നും അവയെ ഫലപ്രദമായി ഉപയോഗിക്കുന്നയിടത്താണ് സംരംഭക വിജയം സാധ്യമാകുന്നത് എന്നും കേരള സ്റ്റാർട്ട് അപ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. മർകസിന് കീഴിലെ  സംരംഭക കൂട്ടായ്മയായ മർച്ചന്റസ് ചേംബർ ഇന്റർനാഷണൽ   സംഘടിപ്പിച്ച  ‘പുതിയ സാമ്പത്തിക ക്രമം: അതിജീവനവും വളർച്ചാ മാര്ഗങ്ങളും’ എന്ന ശീര്ഷകത്തിലുള്ള സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിക്കുകയായിരുന്നു അദ്ദേഹം.   കോവിഡ് പോലെ ഒരു മഹാമാരി നൂറു വർഷം മുമ്പ് സംഭവിച്ചിട്ടുണ്ട്. എന്നാൽ അതിനു ശേഷം,  വലിയ വാണിജ്യ പുരോഗതി ലോകത്ത് സംഭവിച്ചിട്ടുണ്ട്. വലിയ വെല്ലുവിളികൾ ഉണ്ടാകുമ്പോഴാണ്, അതിനെ അതിജീവിക്കാൻ മാനവവിഭവശേഷി ഏറ്റവും ക്രിയാത്മകമായി ആലോചിക്കുന്നതും പ്രവർത്തിക്കുന്നതും. ചെറുതും വലുതുമായ എല്ലാ സംഭരംഭങ്ങളെയും കോവിഡ് ബാധിച്ചു. ഇനി ഏറ്റവും നന്നായി ജാഗ്രതയോടെ ആരാണോ മുന്നോട്ടു പോകുന്നത്, അവർക്ക് വ്യത്യസ്തമായ വിജയം നേടിയെടുക്കുക സാധ്യമാണ് : അദ്ദേഹം പറഞ്ഞു. മർകസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.  മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്‌ഘാടനം ചെയ്തു. മർച്ചന്റസ് ചേംബർ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി സി.പി മൂസ ഹാജി ആമുഖം അവതരിപ്പിച്ചു. ഐ.സി.എഫ് എജുക്കേഷൻ സെക്രട്ടറി അബ്ദുൽ ഹമീദ് ചാവക്കാട്, ഐ.പി.എഫ് ഡയറക്ടർ ഷംനാദ് ശംസുദ്ധീൻ, കെ.കെ ശമീം ലക്ഷദീപ്  എന്നിവർ പ്രസംഗിച്ചു.