മര്‍കസ് സ്ഥാപനങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി

0
584

കോഴിക്കോട്: രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് സ്ഥാപനങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢമായി. പതാക ഉയര്‍ത്തല്‍, ഭരണഘടനയുടെ ആമുഖ വായന, സെമിനാറുകള്‍, സന്ദേശ പ്രഭാഷണം, മരം നടല്‍ എന്നിവ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നടന്നു. മര്‍കസ് കാമ്പസില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ലോകത്തെ ഏറ്റവും മനോഹരമായ ദേശമാക്കി മാറ്റിയത് ഭരണഘടനയാണ് എന്നദ്ദേഹം പറഞ്ഞു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഭരണഘടന ആമുഖം വായിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, വി.പി.എം ഫൈസി വില്യാപ്പള്ളി സംബന്ധിച്ചു.

മര്‍കസ് നോളജ് സിറ്റിയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. മര്‍കസ് ഗാര്‍ഡന്‍ പൂനൂരില്‍ വിദ്യാര്‍ഥികള്‍ കാമ്പസില്‍ വൃക്ഷത്തൈ നട്ടു. ബംഗാള്‍ മര്‍കസ് ത്വയ്ബ ഗാര്‍ഡനില്‍ നടന്ന സ്റ്റുഡന്റ് അസംബ്ലി ശ്രദ്ധേയമായി. ഗുജറാത്ത് മര്‍കസ് സ്‌കൂളില്‍ ബഷീര്‍ നിസാമി പതാക ഉയര്‍ത്തി. പാറപ്പള്ളി മര്‍കസ് മാലിക് ദീനാറില്‍ ആസാദി സെമിനാറും മനുഷ്യ ഇന്ത്യയും ഒരുക്കി. മര്‍കസിന്റെ വിവിധ ഇതര സ്ഥാപനങ്ങളിലും വര്‍ണാഭമായ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ശരിഅ സിറ്റി ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പതായ ഉയര്‍ത്തുന്നു.