സാദാത്തുക്കളോടുള്ള ബഹുമാനം കൈമുതലാക്കണം: കാന്തപുരം; മർകസ് 7-ാമത് സാദാത്ത് സമ്മേളനത്തിന് പ്രൗഡസമാപ്തി

0
370
മർകസ് 7-ാമത് സാദാത്ത് സമ്മേളനത്തിൽ ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തുന്നു.
SHARE THE NEWS

കോഴിക്കോട്: മർകസ് സംഘടിപ്പിച്ച ഏഴാമത് സാദാത്ത് സമ്മേളനം പ്രൗഢമായി സമാപിച്ചു. സാദാത്തുക്കളെ ബഹുമാനിക്കാനും സ്നേഹിക്കാനും എല്ലാവരും ശ്രമിക്കണമെന്നും അവരുടെ ഭാഗത്ത് നിന്ന് മാനുഷികമായ വീഴ്ചകൾ സംഭവിച്ചാൽ ദ്രോഹിക്കുകയോ വെറുക്കുകയോ ചെയ്യാതെ ആദരവോടെ മനസ്സിലാക്കി പെരുമാറണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ വർഷവും വിപുലമായി സംഘടിപ്പിക്കുന്ന സമ്മേളനം കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ ഓൺലൈനിൽ ആണ് നടന്നത്. യമനിലെ പ്രമുഖ പണ്ഡിതനും സയ്യിദുമായ ഹബീബ് അബൂബക്കർ അദനി മശ്കൂർ ഉദ്ഘാടനം ചെയ്തു, ഇൻഡോനേഷ്യയിലെ പ്രമുഖ സയ്യിദ് കുടുംബാംഗവും പണ്ഡിതനുമായ ഹബീബ് ജിൻന്താൻ ബിൻ നൗഫൽ ജിൻന്താൻ മുഖ്യാതിഥിയായിരുന്നു. കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സയ്‌നുൽ ആബിദീൻ ബാഫഖി പ്രാർത്ഥന നിർവ്വഹിച്ചു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന സമ്മേളനത്തിന് നേതൃത്വം നൽകി കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ സ്വാഗത പ്രസംഗവും ഡോ . ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് തൻവീർ ഹാഷിമി ബീജാപൂർ, മദനീയം അബ്ദുൽ ലത്തീഫ് സഖാഫി ആശംസയറിയിച്ചു. സയ്യിദ് ജസീൽ കാമിൽ സഖാഫി നന്ദി പ്രകാശിപ്പിച്ചു. കേരളത്തിലെയും കർണാടകയിലെയും ആയിരക്കണക്കിന് സാദാത്തുക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.

Subscribe to my YouTube Channel

SHARE THE NEWS