പണ്ഡിതരുടെ മഹാ സംഗമമായി സഖാഫി ആഗോള സമ്മേളനം

0
886
സഖാഫി സ്‌കോളേഴ്‌സ് സംഘടിപ്പിച്ച ആഗോള സഖാഫി വൈബിനാറില്‍ നിന്നുള്ള ചിത്രം
SHARE THE NEWS

കോഴിക്കോട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഖാഫി പണ്ഡിതരെ സംഗമിപ്പിച്ചു സഖാഫി ആഗോള ഓൺലൈൻ സമ്മേളനം നടന്നു. സഖാഫി സ്കോളേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച  സമ്മേളനത്തിൽ  7500 പണ്ഡിതർ സംബന്ധിച്ചു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. ഇസ്‌ലാമിന്റെ മതപരമായ വിധികൾ പറയേണ്ടത് മതമീമാംസയിൽ  അവഗാഹമുള്ള പണ്ഡിതന്മാരാണ് എന്ന് അദ്ദേഹം പറഞ്ഞു.സാമൂഹികമായ എല്ലാ വിഷയങ്ങളിലും സൂക്ഷ്മമായ കാഴ്ചപ്പാടുകൾ ഉള്ള മതമാണ് ഇസ്‌ലാം. പരമ്പരാഗതമായി അഗാധ ജ്ഞാനികളായ പണ്ഡിതന്മാർ കലാപ്പില്ലാതെ ആ വിജ്ഞാനങ്ങൾ നമ്മുടെ തലമുറയിലേക്ക് കൈമാറിയിട്ടുണ്ട്. സമാധാനവും സുരക്ഷയും സഹവർത്തിത്വവും ജീവിതം മുഴുവൻ സൂക്ഷിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്ന അത്തരം ആശയങ്ങൾ വിദ്യാർഥികൾ മുതൽ വയോജനങ്ങൾ വരെയുള്ളവരിലേക്കു കൈമാറുന്നവരാണ് മതപണ്ഡിതന്മാർ. പ്രവാചകന്മാരുടെ അനന്തരാവകാശികൾ എന്ന നിലക്ക് സാമൂഹിക സംസ്കരണ രംഗത്ത്  മത പണ്ഡിതന്മാർക്ക് വലിയ പങ്കു നിര്വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഖാഫി സ്കോളേഴ്സ് കൗൺസിൽ സഹകരണത്തോടെ മർകസ് നോളജ് സിറ്റിയിൽ വരുന്ന പദ്ധതിയായി എം ടവറിന്റെ ആദ്യ ഷെയർ ശാഫി സഖാഫി മുണ്ടമ്പ്രയിൽ നിന്ന് സ്വീകരിച്ചു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പദ്ധതിയാവതരിപ്പിച്ചു സംസാരിച്ചു. സഖാഫി സ്കോളേഴ്സ് കൗൺസിൽ ഉപദേശക സമിതി ചെയർമാൻ പേരോട് അബ്ദുറഹ്മാൻ സഖാഫി, സഖാഫി സ്കോളേഴ്സ് കൗൺസിൽ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര, സഖാഫി സ്കോളേഴ്സ് കൗൺസിൽ ട്രഷറർ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ അബ്ദുസ്സലാം മുഹമ്മദ്, ഡോ. അബ്ദുൽ റശീദ് സഖാഫി കക്കിഞ്ച, ഹസൻ സഖാഫി തറയിട്ടാൽ സംസാരിച്ചു.  കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ സ്വാഗതവും ദുൽ കിഫിൽ സഖാഫി കാരന്തൂർ നന്ദിയും പറഞ്ഞു.


SHARE THE NEWS