കേരളക്കരയെ വിസ്മയിപ്പിച്ച് പ്രവാചക പ്രകീര്‍ത്തന സമ്മേളനം

0
687

കോഴിക്കോട്: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനം വിശ്വാസികള്‍ക്ക് പ്രവാചകാനുരാഗത്തിന്റെ ഹൃദ്യമായ അനുഭൂതിയായി. തിരുനബിയുടെ സ്‌നേഹ ലോകം എന്ന ശീര്‍ഷകത്തില്‍ മര്‍കസിന്റെ നേതൃത്വത്തില്‍ ഒരു മാസമായി രാജ്യത്താകെ നടന്നു വരുന്ന മീലാദ് സമ്മേളനങ്ങളുടെ സമാപനമായാണ് മീലാദ് സമ്മേളനം നടന്നത്.

കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും തമിഴ്‌നാടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമായി പ്രത്യേക വാഹനങ്ങളിലായി ഞായറാഴ്ച ഉച്ചയോടെ വിശ്വാസികള്‍ നഗരിയിലേക്ക് എത്തിച്ചേര്‍ന്നു. വൈകുന്നേരം നാലരക്ക് സയ്യിദ് യൂസുഫുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടര്‍ന്ന് വേദിയില്‍ വിവിധ പ്രകീര്‍ത്തന സംഘങ്ങള്‍ മൗലിദുകളും പ്രകീര്‍ത്തന കാവ്യങ്ങളും ആലപിച്ചു.
കാന്തപുരത്തിന്റെ മദ്ഹുറസൂല്‍ പ്രഭാഷണം മീലാദ് സമ്മേളനത്തില്‍ ശ്രദ്ധേയമായി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച പ്രവാചകര്‍ മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള മൗലിദ് വേദിയില്‍ ആലാപനം നടത്തി. വിശ്വാസികളെല്ലാം ഒന്നിച്ചാലപിച്ച മൗലിദ് പാരായണം പ്രവാചകാനുരാഗികള്‍ക്ക് പുതിയ അനുഭവമായി.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ആധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന മിഷന്‍ അവതരിപ്പിച്ച് ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി സംസാരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പ്രഭാഷണം നടത്തി. പ്രവാചകരുടെ ജീവിതം എല്ലാ കാലത്തുമുള്ള ജനതക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍.വി അബ്ദുറസാഖ് സഖാഫി പ്രസംഗിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യേ, ശിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, പൊന്മള മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, സയ്യിദ് നാസിമുദ്ധീന്‍ തങ്ങള്‍, കുഞ്ഞുട്ടി തങ്ങള്‍ തിരൂര്‍ക്കാട്, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ചാലിയം കരീം ഹാജി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, അപ്പോളോ മൂസ ഹാജി, മജീദ് കക്കാട്, എന്‍. അലി അബ്ദുല്ല, വി.എം കോയ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. കെ. അബ്ദുല്‍ കലാം നന്ദി പറഞ്ഞു.