മര്‍കസ് ജല്‍സതുല്‍ വാരിസീന്‍ സമാപിച്ചു

0
462
SHARE THE NEWS

കോഴിക്കോട്: മര്‍കസിനു കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ശരീഅത്ത് കോളജ് അധ്യാപകരുടെ സംഗമം ‘ജല്‍സത്തുല്‍ വാരിസീന്‍’ നോളജ് സിറ്റിയില്‍ സമാപിച്ചു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷത വഹിച്ചു. മര്‍കസ് ചന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഷിറിയ ആലിക്കുഞ്ഞി മുസ്ലിയാര്‍ മുഖ്യാതിഥിയായി. മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
പുതിയ പ്രതിസന്ധികളെ തിരിച്ചറിയാനും കൂടുതല്‍ ആത്മാര്‍ത്ഥതയോടെ മുന്നോട്ട് പോവാനും മുദരിസുമാര്‍ സന്നദ്ധമാവണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ബോധിപ്പിച്ചു. ബഹ്‌റുല്‍ ഉലൂം ഒ.കെ. ഉസ്താദ് അടക്കമുള്ള പൂര്‍വ്വികരായ പണ്ഡിതന്മാര്‍ കാണിച്ചുതന്ന ജീവിത വിശുദ്ധിയും ത്യാഗസന്നദ്ധതയും നമുക്ക് മാതൃകയാണ്. മതവും ധര്‍മ്മബോധവും സമാധാന അന്തരീക്ഷവും നിലനില്‍ക്കാന്‍ കഴിവുള്ള പണ്ഡിതര്‍ വളര്‍ന്നു വരേണ്ടത് വളരെ അനിവാര്യമാണെന്ന് അദേഹം ഓര്‍മ്മപ്പെടുത്തി.
തര്‍ബിയത്, തദ്‌രീബ്, തദ്‌രീസ്, ആരോഗ്യം സെഷനുകള്‍ നടന്നു. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി.പി.എം ഫൈസി വില്യാപ്പള്ളി, മുഖ്താര്‍ ഹസ്റത്ത്, ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഒ.കെ.എം അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാമിഅ മര്‍കസ്, വിറാസ് നോളജ് സിറ്റി, ജാമിഅ മദീനതുന്നൂര്‍ എന്നിവയിലെ നൂറിലധികം മുദരിസുമാര്‍ സംബന്ധിച്ചു. തൈ്വബ ഗാര്‍ഡന്‍ ഇന്‍ഡോര്‍, മര്‍കിന്‍സ് ബംഗ്ലൂര്‍, മര്‍കസുല്‍ ഹിദായ കൊടക് തുടങ്ങി ഇരുപതിലധികം സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നു.


SHARE THE NEWS