മർകസ് 43-ാം വാർഷികം; കോഴിക്കോട് , മലപ്പുറം വെസ്റ്റ് ജില്ലാ സംഗമങ്ങൾ നടന്നു

0
226
SHARE THE NEWS

കോഴിക്കോട്: മർകസ് നാൽപത്തിമൂന്നാം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട യൂണിറ്റുകളിൽ നിന്നുള്ള നിധി ശേഖരണം ഊർജിതപ്പെടുത്തുന്നതിനു വേണ്ടി, മലപ്പുറം വെസ്റ്റ് , കോഴിക്കോട് ജില്ലകളിലെ എസ്.വൈ.എസ്, മുസ്‌ലിം ജമാഅത്ത് നേതാക്കളുടെ സംഗമം നടന്നു. ഇരു ജില്ലകളിലും ഇന്നുമുതൽ സോൺ തല സംഗമങ്ങൾ ഓൺലൈനിൽ നടത്താനും, മർകസ് നോളജ് സിറ്റിയുടെ കൾച്ചറൽ സെന്റർ ഉൾപ്പെടെയുള്ള പദ്ധതികളുടെ വിശദീകരണം നടത്താനും തീരുമാനമായി. ഏപ്രിൽ 18 ലെ മർകസ്ദിനത്തിന് ശേഷം സംസ്ഥാനത്തെ യൂണിറ്റുകളിൽ മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് , എസ്.എം.എ, ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മറ്റികളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം വിപുലമായി കൊണ്ടിരിക്കുകയാണ്.

സംഗമത്തിൽ മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. മലപ്പുറം വെസ്റ്റ് ജില്ലയെ പ്രതിനിധീകരിച്ചു പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, എൻ വി അബ്ദുറസാഖ് സഖാഫി, എ എ റഹീം കരുവാത്തുകുന്ന്, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ എന്നിവർ സംബന്ധിച്ചു.

കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചു മുഹമ്മദലി സഖാഫി വള്ളിയാട്, ജി അബൂബക്കർ, സലിം അണ്ടോണ, കലാം മാവൂർ, കായലം അലവി സഖാഫി, കബീർ മാസ്റ്റർ നരിക്കുനി പങ്കെടുത്തു. ലത്തീഫ് സഖാഫി പെരുമുഖം സ്വാഗതവും ദുൽ ഖിഫിൽ സഖാഫി നന്ദിയും പറഞ്ഞു.


SHARE THE NEWS