മർകസ് 43-ാം വാർഷികം: ഓൺലൈൻ പ്രവർത്തക സംഗമം ശ്രദ്ധേയമായി

0
440
SHARE THE NEWS

കോഴിക്കോട്: റമസാൻ 24-ന് സമാപിക്കുന്ന മർകസ് നാൽപത്തിമൂന്നാം വാർഷിക സമ്മേളന ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ പ്രവർത്തക സംഗമം ശ്രദ്ധേയമായി. രാവിലെ 7 മണിക്ക് നടന്ന പരിപാടി മർകസ് ചാൻസലർ കാന്തപുരം എ. അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റം ലക്ഷ്യംവെച്ച് മർകസ് നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ സാധിച്ചത് പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണകൊണ്ടാണെന്ന് കാന്തപുരം പറഞ്ഞു. വിദ്യാഭ്യാസം നൽകിയേ ഒരു സമൂഹത്തെ മുന്നോട്ടു നടത്താനാകൂ.ലോകമാകെ മുസ്ലിംകൾ ചരിത്രപരമായി നിർവ്വഹിച്ചത് വൈജ്ഞാനിക മുന്നേറ്റമാണ്. ആ ചരിത്രത്തിന്റെ മികച്ച തുടർച്ചകളാണ് നോളജ് സിറ്റി അടക്കമുള്ള പദ്ധതികളിലൂടെ നമ്മൾ നിർവ്വഹിക്കുന്നത് എന്നും കാന്തപുരം പറഞ്ഞു.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ആമുഖം അവതരിപ്പിച്ചു. മർകസ് സമ്മേളന സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. അപി അബ്ദുൽ ഹകീം അസ്ഹരി പദ്ധതി അവതരിപ്പിച്ചു.


SHARE THE NEWS