നബി സ്നേഹം പെയ്ത പ്രഭാതമൊരുക്കി മർകസ്

0
657
SHARE THE NEWS

കോഴിക്കോട് : നബിദിന പ്രഭാതം നബി സ്നേഹ ഗദ്യങ്ങളുടെയും പദ്യങ്ങളുടെയും ആവിഷ്കാര വേദിയാക്കി മർകസ്.പുലർച്ചെ നാല് മണി മൂതൽ ആരംഭിച്ച ഓൺലൈൻ ചടങ്ങിൽ അറബി, മലയാളം, ഉറുദു ഭാഷകളിൽ എഴുതപ്പെട്ട വിവിധ വരികൾക്ക് പ്രഗത്ഭ ഗായകർ ഈണം നൽകി. രണ്ടര ലക്ഷം വിശ്വാസികൾ ഓൺലൈനിൽ ചടങ്ങിന് സാക്ഷിയായി.

മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. മുഹമ്മദ് നബിയോടുള്ള സ്നേഹവും ആദരവും ഹൃദയത്തിൽ സദാ നിലനിൽക്കുമ്പോഴാണ്  മുസ്‌ലിംകളുടെ വിശ്വാസത്തിനു  പൂർണ്ണത വരികയെന്ന് അദ്ദേഹം പറഞ്ഞു.നബി പഠിപ്പിച്ചത് വിശാലമായ കരുണയും മാനവ സ്നേഹവുമാണ്. അടിമകളെ മോചിപ്പിച്ചും സ്ത്രീകൾക്ക് ജീവിതാവകാശം നൽകിയും, വർണ വിവേചനത്തെ പൂർണ്ണമായി നിഗ്രഹിച്ചും പാവങ്ങളോട് അഗാധമായ ഐക്യപ്പെടൽ നടത്തിയുമാണ് നബി ജീവിച്ചത്. ആ സന്ദേശം വിശ്വാസികൾ കൂടുതൽ  അറിയുകയും നിത്യമായി ഉൾക്കൊഉള്ളകയും വേണം.അദ്ദേഹം പറഞ്ഞു.

പ്രശസ്തമായ മൻഖൂസ്, ശറഫൽ അനാം മൗലിദുകൾ, അന്താരാഷ്ട്ര ഖ്യാതിയുള്ള ബർസൻജി മൗലിദ്,കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ രചിച്ച റൗളുൽ മൗറൂദ് എന്നിവ ചടങ്ങിൽ പാരായണം ചെയ്തു.

മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.  സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Subscribe to my YouTube Channel

SHARE THE NEWS