മര്‍കസ് ശരീഅത്ത് കോളേജ് പഠനാരംഭം പ്രൗഢമായി

0
414
SHARE THE NEWS

കോഴിക്കോട്: ജാമിഅ മര്‍കസ് ശരീഅത്ത് കോളേജ് 2021-22 അധ്യയന വര്‍ഷത്തെ പഠനാരംഭം പ്രൗഢമായി. മര്‍കസ് ചാന്‍സ്‌ലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ക്ലാസുകള്‍ ഓണ്‍ലൈനിലാണെങ്കിലും വിദ്യാര്‍ത്ഥികള്‍ വളരെ അച്ചടക്കത്തോടൊയും ശ്രദ്ധയോടെയും പാഠങ്ങള്‍ ശ്രദ്ധിക്കണമെന്നും നോട്ടുകള്‍ തയ്യാറാക്കി സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുമാണ്. മനുഷ്യാരാശിയോടും മറ്റു ജീവജാലങ്ങളോടും കരുണ കാണിച്ച് കൊണ്ടുള്ള ജീവിതശൈലിയാണ് നാം സ്വീകരിക്കേണ്ടത്: അദ്ദേഹം ഓര്‍മ്മപ്പെടുത്തി. രാജ്യത്തിന്റെ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ശരീഅ വിഭാഗത്തില്‍ കോളേജ് ഓഫ് ഇസ്ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക് ശരീഅഃ, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ ഡിപ്പാര്‍ട്മെന്റുകളുടെ ക്ലാസ് ആരംഭമാണ് ബുഖാരി ദര്‍സോടെ ആരംഭം കുറിച്ചത്.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. സി.മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രസംഗിച്ചു. മുഖ്താര്‍ ഹസ്രത്ത്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, പി.സി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഡോ.അബ്ദുല്‍ ഹകീം സഅദി, അബ്ദുല്ല സഖാഫി മലയമ്മ, ഉമറലി സഖാഫി, ബശീര്‍ സഖാഫി കൈപ്രം, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

മര്‍കസ് മെയിന്‍ ക്യാമ്പസിന് പുറമെ മര്‍കസ് ഖല്‍ഫാന്‍ കൊയിലാണ്ടി, മര്‍കസ് മാലിക് ദീനാര്‍ പാറപ്പള്ളി, മര്‍കസ് നോളേജ് സിറ്റി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും ഉസ്താദുമാരും സംബന്ധിച്ചു. പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി സ്വാഗതവും സയ്യിദ് ശിഹാബ് സഖാഫി നന്ദിയും പറഞ്ഞു.


SHARE THE NEWS